ക്യൂട്ട് ലുക്കിൽ നടി സംയുക്ത മേനോൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

പോപ് കോൺ എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് നടി സംയുക്ത മേനോൻ . ടൊവിനോ നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു. വെള്ളം, ആണും പെണ്ണും തുടങ്ങി ചിത്രങ്ങളിലെ താരത്തിന്റെ വേഷം പ്രശംസാർഹമായിരുന്നു. ഈ അടുത്ത് തെലുങ്ക് ഭാഷ ചിത്രത്തിലും താരം അരങ്ങേറ്റം കുറിച്ചു. മലയാള ചിത്രം അയ്യപ്പനും കോശിയുടേയും തെലുങ്ക് പതിപ്പായ ഭിംല നായകിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. മികച്ച പ്രതികരണമാണ് ഈ ചിത്രത്തിലൂടെ താരത്തിന് ലഭിച്ചത്. പൃഥ്വിരാജ് നായകനാകുന്ന മലയാള ചിത്രം കടുവ, ധനുഷ് നായകനായി എത്തുന്ന വാത്തി തുടങ്ങിയ സിനിമകളിലാണ് സംയുക്ത ഇപ്പോൾ അഭിനയിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സിനിമാ വിശേഷങ്ങളും പുത്തൻ ഫോട്ടോ ഷൂട്ടുകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നീല കളർ അനാർക്കലിയിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അവർ പറയുന്നതു പോലെ സൗന്ദര്യമാണ് ശക്തിയെങ്കിൽ , പുഞ്ചിരി അതിന്റെ വാളാണ് എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രങ്ങൾ പങ്കു വച്ചിട്ടുള്ളത്.

ടോകല രവിയാണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ഹെയർ സ്റ്റെലിംഗ് നിരവഹിച്ചിരിക്കുന്നത് ഷെയ്ക്ക് ജീലാനി ആണ് . താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ഷെരീഫ് നന്ദ്യാലയാണ്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.