പുറത്ത് ടാറ്റൂ ചെയ്തു..! ചിത്രങ്ങൾ പങ്കുവച്ച് നടി അനിക വിക്രമൻ..

തമിഴ്, കന്നഡ ഭാഷ ചിത്രങ്ങളിലെ അറിയപ്പെടുന്ന താര സുന്ദരിയാണ് നടി അനിക്ക വിക്രമൻ. അനിക ജനിച്ചു വളർന്നതും തന്റെ ബിരുദ കാലം വരെ താമസിച്ചിരുന്നതും ബാംഗ്ലൂരിൽ ആയിരുന്നു . അനിക്ക അഭിനയരംഗത്തേക്ക് എത്തുന്നത് 2019ൽ ആണ് . ജാസ്മിൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അനിക അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. അരങ്ങേറ്റം ഗംഭീരമാക്കിയ താരത്തിന് പ്രേക്ഷകർ സമ്മാനിച്ചത് നിറഞ്ഞ കൈയടികളായിരുന്നു. ഈ ചിത്രത്തിന് ശേഷം 2021ൽ വിഷമകരൻ എന്ന ചിത്രത്തിൽ ചൈത്ര റെഡ്ഢിയോടപ്പം വേഷമിടുന്നതിനുള്ള അവസരവും അനിക്കയ്ക്ക് ലഭിച്ചു.

അഭിനേത്രി ആയതോടെയാണ് താരം രൂപശ്രീ നായർ എന്ന തന്റെ യഥാർത്ഥ പേരിൽ നിന്നും അനിക്ക വിക്രമൻ എന്ന പേര് സ്വീകരിച്ചത് . അഭിനേത്രിയായ താരം മോഡലിംഗ് രംഗത്തും ശോഭിച്ചിട്ടുണ്ട്. ആദ്യ കാലങ്ങളിൽ അനിക്കയ്ക്ക് മോഡലിംഗ് രംഗത്തും അഭിനയരംഗത്തും അവസരങ്ങൾ നന്നേ കുറവായിരുന്നു.
സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമായ താരത്തിന് ആയിരകണക്കിന് ഫോള്ളോവർസാണ് ഇൻസ്റ്റാഗ്രാമിൽ മാത്രമായ് ഉള്ളത്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലേതു പോലെ അനിക്ക സജീവമായിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് അനിക തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയുകയായിരുന്നു.

അനിക്ക തന്റെ സിനിമാ വിശേഷങ്ങളും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഒരു പുത്തൻ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സൂര്യൻ എന്റെ മുഖത്തും മണൽ എന്റെ കാലിലും എന്ന ക്യാപ്ഷനോടെയാണ് താരം ബീച്ചിൽ നിന്നുള്ള തന്റെ ചിത്രങ്ങൾ പങ്കു വച്ചിട്ടുള്ളത്. സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകൾ നൽകിയിട്ടുളളത്.