സാമന്തയുടെ ഗംഭീര ഹെവി ലിഫ്റ്റിംഗ് കണ്ട് ഞെട്ടി ആരാധകർ..! വീഡിയോ..

തെന്നിന്ത്യയിലെ താരസുന്ദരിമാരിൽ ശ്രദ്ധേയയാണ് നടി സാമന്ത റൂത്ത് പ്രഭു . വളരെ പെട്ടെന്നാണ് താരം തെന്നിന്ത്യയിലെ സൂപ്പർ നായിക നിരയിലേക്ക് ഉയർന്നത്. പ്രശംസാർഹമായ അഭിനയ പ്രകടനം കൊണ്ടും വശ്യമായ സൗന്ദര്യം കൊണ്ടുമാണ് താരം തന്റെ ആരാധകമനം കവർന്നത്. പുഷ്പ എന്ന ചിത്രത്തിൽ താരം കാഴ്ചവച്ച ഐറ്റം ഡാൻസ് സോഷ്യൽ മീഡിയ കീഴടക്കിയതോടെ സാമന്ത എന്ന താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

ഈ ഐറ്റം ഡാൻസ് പുഷ്പ എന്ന ചിത്രത്തിന്റെ വിജയത്തിൽ ഒരു പങ്ക് വഹിച്ചതോടെ സാമന്ത എന്ന തെന്നിന്ത്യൻ നായികയുടെ താരമൂല്യവും കുത്തനെ ഉയർന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നിപ്പോൾ സൗത്ത് ഇന്ത്യൻ സിനിമരംഗത്തെ ഏറ്റവും ഉയർന്ന താരമൂല്യം ഈടാക്കുന്ന നടിമാരിൽ ഒരാളാണ് സാമന്ത എന്നത് ഒട്ടും സംശയമില്ലാതെ തന്നെ പറയാം.


താരത്തിന്റെ വിവാഹം നടക്കുന്നത് സിനിമയിൽ താരം കത്തികയറി നിന്നിരുന്ന സമയത്തായിരുന്നു . താരത്തെ വിവാഹം ചെയ്തത് തെലുങ്ക് നടൻ നാഗചൈതന്യ ആയിരുന്നു . വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത് 2017 ഒക്ടോബർ ആറിനാണ് . തെന്നിന്ത്യയിലെ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരിൽ ഒന്നായി മാറിയിരുന്നു ഇവർ.


എന്നാൽ 2021 ഒക്ടോബർ 2 ന് ഇരുവരേയും സ്നേഹിച്ച ആരാധകരെ ഞെട്ടിച്ചു കൊണ്ട് നാഗ ചൈതന്യയും സാമന്തയും വേർപിരിയലിനെക്കുറിച്ചുള്ള തീരുമാനം സോഷ്യൽമീഡിയയിലൂടെ തങ്ങളുടെ ആരാധകർക്കായി പങ്കുവെച്ചു. എന്നാൽ പരസ്പര ബഹുമാനത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. വിവാഹ മോചനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ഇരുവരും വ്യക്തമാക്കിയിരുന്നില്ല . പരസ്പര സമ്മതത്തോടെ തന്നെയാണ് വിവാഹമോചനത്തിന് ഇരുവരുംഅപേക്ഷ നൽകിയത് . എന്നാൽ വിവാഹമോചനം നേടിയതിന് ശേഷം സാമന്തയ്ക്ക് സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നു.

താരത്തിനെതിരെ കുത്തുവാക്കുകളുമായി ഒട്ടേറെപ്പേർ രംഗത്തെത്തിയത്. ഇതോടെ തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകൾക്കും ഗോസിപ്പുകൾക്കുമെതിരെ സാമന്ത പ്രതികരിക്കാൻ ആരംഭിച്ചു.
വിവാഹ മോചന ശേഷം അഭിനയജീവിതത്തിലേക്ക് തിരിച്ചെത്തില്ല എന്ന് കരുതിയ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ട് താരം വൻ തിരിച്ചു വരവാണ് നടത്തിയത് .

അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയതോടെ താരം ഏറെ സന്തോഷവതിയായി കാണപ്പെട്ടു. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ താരം തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം സാമന്ത പോസ്റ്റ് ചെയ്ത് ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടി സാമൂഹ്യ മാധ്യമങ്ങളിൽ മുന്നേറുന്നത്. താരം വർക്ക് ഔട്ട് ചെയ്യുന ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് ഈ വീഡിയോ.