കേരള പരമ്പരാഗത വസ്ത്രത്തിൽ ഗ്ലാമറസായി ടിക് ടോക് താരം അഷി അഞ്ജല..!

അഷി അഞ്ജല എന്ന ടിക് ടോക് താരത്തെ അറിയാത്ത പ്രേക്ഷകർ വിരളമാണ്. ടിക് ടോക്കിലൂടെയും ഇൻസ്റ്റഗ്രാം റിലുളിലൂടെയും ആണ് അഷി അജല പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നത്. അഷി അഞ്ജലയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത് നിമിഷ നേരം കൊണ്ടാണ്. താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കണിക്കൊന്നയും കയ്യിലേന്തി തനി നാടൻ പെണ്ണിന്റെ ലുക്കിലാണ് . ഒട്ടേറെ പ്രേക്ഷകരാണ്
ഈ ചിത്രത്തിനു താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

അഷി ഇതിനു മുമ്പും ഒടേറെ ഫോട്ടോഷൂട്ടുകൾ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുമുണ്ട്. വിവാഹിതയായ താരം മോഡലിംഗ് രംഗത്താണ് ഏറ്റവുമധികം പ്രവർത്തിക്കുന്നത്. നിരവധി അവസരങ്ങളാണ് മോഡലിങ്ങ് മേഖലയിൽ നിന്ന് താരത്തിന് വരുന്നത് . ഇത് കൂടാതെ ഒട്ടേറെ സിനിമകളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയും താരം നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് .
ഈ താരത്തിന് ഇൻസ്റ്റഗ്രാമിൽ തന്നെ ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഉള്ളത്.


പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് കണിക്കൊന്നയും കൈയിലേന്തി വിഷുവിന് സ്പെഷ്യൽ ആയാണ് . ഇതിനുമുമ്പും താരം വിഷു സ്പെഷ്യൽ ആയ നിരവധി ഫോട്ടോഷൂട്ടുകൾ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. പുതിയ ഫോട്ടോയ്ക്കും അതിനു ലഭിച്ച അതേ കമൻറുകൾ തന്നെയാണ് ലഭിക്കുന്നത്.

നിരവധി ആളുകൾ പ്രവർത്തിക്കുന്ന മോഡലിംഗ് രംഗത്തെ ഒരാൾ മാത്രമാണ് ആഷി അഞ്ജലയും. ഇതിനുമുമ്പും ഒട്ടെറെ ഗ്ലാമർ ചിത്രങ്ങൾ താരം പങ്കുവെച്ചിട്ടുണ്ട് . താരത്തിന് സിനിമയിൽ നിന്നും നിരവധി അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് .