സാരിയിൽ അതി മനോഹര ഡാൻസുമായി നടി മഞ്ജു സിനിച്ചൻ..! വീഡിയോ കാണാം..

വെറുത അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട് ടെലിവിഷൻ രംഗത്തേക്കും തുടർന്ന് അഭിനയ രംഗത്തേക്കും എത്തിപ്പെട്ട താരമാണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന താരം ഈ ഷോയ്ക്ക് ശേഷം ആ ചാനലിലെ തന്നെ മറിമായം എന്ന പരിപ്പാടിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഹാസ്യതാരമായി മിന്നുന്ന പ്രകടനം കാഴ്ച വച്ച താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു.

ഇതു കൂടാതെ മലയാളത്തിലെ ബ്രഹ്മാണ്ഡ ഷോ ആയ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സീസൺ ടു വിൽ മത്സരാർത്ഥിയായി മഞ്ജു സുനിച്ചനും എത്തിയിരുന്നു. ടെലിവിഷൻ രംഗത്ത് ഗംഭീര പ്രകടനം കാഴ്ചവച്ച് ശ്രദ്ധിക്കപ്പെട്ട താരം ബിഗ് സ്ക്രീനിലും തിളങ്ങിയിട്ടുണ്ട്.

ഇതിനോടകം മുപ്പതിലധികം സിനിമകളിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ നോർത്ത് 24 കാതം, ജിലേബി, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , കുട്ടനാടൻ മാർപ്പാപ്പ, ഒരു പഴയ ബോംബ് കഥ, പഞ്ചവർണ്ണ തത്ത, തുടങ്ങി ചിത്രങ്ങളിൽ എല്ലാം തന്നെ മഞ്ജുവിന് ശ്രദ്ധേയമായ കഥാപിക്കങ്ങൾ തന്നെ ലഭിച്ചിരുന്നു.


മഞ്ജുവിന്റെ ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . താരത്തിന്റെ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് മഞ്ജു ഈ വീഡിയോ ആരാധകർക്കായി പങ്കു വച്ചിരിക്കുന്നത് . ഇതിനു മുൻപും സോഷ്യൽ മീഡിയയിൽ പുത്തൻ റീൽസ് വീഡിയോയുമായി എത്തി താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ക്ലാസിക്കൽ ഡാൻസറായ താരം നല്ലൊരു ഡാൻസ് പെർഫോമൻസ് തന്നെയാണ് ആരാധകർക്കായി കാഴ്ചവച്ചിട്ടുള്ളത്. രാവിൻ വീണ നാദം പോലെ എന്ന ഗാനത്തിനാണ് താരം ക്ലാസിക്കൽ നൃത്ത ചുവടുകളുമായി എത്തിയിരിക്കുന്നത് . പച്ച കളർ സാരിയിൽ ആണ് താരം വീഡിയോയിൽ എത്തിയിട്ടുള്ളത് . ഒട്ടേറെ ആരാധകരാണ് മഞ്ജുവിന്റെ ഈ ഡാൻസ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.