ഹോട്ട് ലുക്കിൽ ഗ്ലാമറസായി നടി മാളവിക മേനോൻ..! വൈറൽ ഫോട്ടോഷൂട്ട് കാണാം..

916 എന്ന ചിത്രത്തിലൂടെ അനൂപ് മേനോന്റെ മകൾ വേഷം ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് നടി മാളവിക മേനോൻ . മലയാള ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം എന്തിലും തമിഴ് ഭാഷാ ചിത്രങ്ങളിലും താരം ഇപ്പോൾ സജീവമാണ്. താരത്തിന് നായിക വേഷങ്ങളിൽ ശോഭിക്കുന്നതിനുള്ള അവസരം ലഭിച്ചിട്ടിലെങ്കിലും അഭിനയിച്ച ചിത്രങ്ങളിലെ വേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു . ചെറിയ റോളുകൾ ചെയ്തും ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ വേഷമിടുന്നതിനുള്ള അവസരം മാളവികയ്ക്ക് ലഭിച്ചിട്ടുണ്ട് .

അതിൽ ഞാൻ മേരിക്കുട്ടി, ജോസഫ് , എടക്കാട് ബറ്റാലിയൻ, പൊറിഞ്ചു മറിയം ജോസ് തുടങ്ങി ചിത്രങ്ങളിൽ താരത്തിന് ലഭിച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടി. തന്റെ അഭിനയ മികവ് കൊണ്ട് കിട്ടിയ ഓരോ കഥാപാത്രങ്ങളും താരം മനോഹരമാക്കി. മാളവിക അഭിനയിച്ച ചിത്രങ്ങളിൽ അവസാനമായി റിലീസ് ചെയ്തത് മോഹൻലാൽ ചിത്രം ആറാട്ടാണ്. ചെറിയ റോൾ ആയിരുന്നെങ്കിലും ചിത്രത്തിൽ താരത്തിന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന മാളവികയുടെ പുത്തൻ ചിത്രങ്ങളാണ് സ്നേഹം എഫ്.എം എന്ന മലയാള സിനിമയും അരുവാ സൺഡേ എന്ന തമിഴ് സിനിമയും.


സാമൂഹ്യ മാധ്യമങ്ങളിൽ മാളവിക ഒരു സജീവ താരമാണ് . ആരാധകർക്കായി നിരന്തരം തന്റെ ഫോട്ടോഷൂട്ടുകളും വീഡിയോകളും മറ്റ് സിനിമാ വിശേഷങ്ങളും എല്ലാം തന്നെ താരം പങ്കുവയ്ക്കാറുണ്ട്. ഒട്ടേറെ ആരാധകരുള്ള താരത്തിന്റെ ഈ പോസ്റ്റുകൾ വളരെ വേഗം സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. താരത്തിന്റെ പുത്തൻ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് .

മൂന്നാറിലെ പറക്കാട്ട് നേച്ചർ റിസോർട്ടിൽ നിന്നും പകർത്തിയതാണ് ഈ ചിത്രങ്ങൾ. യെല്ലോ കളർ സ്ലീവ് ലെസ് ഡ്രസിൽ അതി മനോഹരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . നിത്യ പ്രമോദാണ് താരത്തിന്റെ മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്. താരത്തിന്റെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് . നിരവധി പ്രേക്ഷകരാണ് ചിത്രങ്ങൾക്ക് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.