ആരാധകരെ ഞെട്ടിച്ച് സാമന്തയുടെ വർക്കൗട്ട്..! ഹെവി ലിഫ്റ്റിങ് വീഡിയോ കാണാം..

സൗത്ത് ഇന്ത്യൻ സിനിമാരംഗത്ത് തന്റേതായ സ്ഥാനം കരസ്ഥമാക്കി മുന്നേറികൊണ്ടിരിക്കുന്ന താരസുന്ദരിയാണ് നടി സാമന്ത റൂത്ത് പ്രഭു. ഈ താരസുന്ദരി മലയാള ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും കേരളത്തിൽ ഒട്ടേറെ ആരാധകരാണ് താരത്തിനുള്ളത്. മറ്റേതെങ്കിലും നടിമാർക്ക് ഇത്രയും മലയാളി ആരാധകരുണ്ടോ എന്ന കാര്യം സംശയമാണ്. ഈ വർഷങ്ങൾ കൊണ്ട് സാമന്ത നേടിയെടുത്തത് അത്രത്തോളം ഇമ്പാക്ട് ആണ് .


തെലുങ്ക് സിനിമ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് സാമന്ത കഴിഞ്ഞ വർഷം അവസാനമായിരുന്നു തന്റെ ഭർത്താവ് ആയിരുന്ന നടൻ നാഗചൈതന്യയുമായി വേർപിരിഞ്ഞത്. ഇതേ തുടർന്ന് പലരും ചിന്തിച്ചത് ഇനി സിനിമ ലോകത്ത് സാമന്ത ഉണ്ടായിരിക്കില്ലെന്നായിരുന്നു. എന്നാൽ ഏവരേയും അമ്പരിപ്പിച്ച് താരം അതിശക്തമായി തന്നെ സിനിമ രംഗത്തേക്ക് കടന്നു വന്നു. അല്ലു അർജുന്റെ പുഷ്പയിലാണ് സാമന്ത ഏറ്റവും ഒടുവിലായി അഭിനയിച്ചത് .


ചിത്രത്തിലെ ട്രെൻഡിങ് ഐറ്റം ഡാൻസായ ‘ഊ അണ്ടവ മാവാ ഊ ഊ അണ്ടവ’ എന്ന ഗാനത്തിന് സാമന്തയുടെ ഗംഭീര പ്രടകനം കാഴ്ചവച്ചു. സാമന്ത ആ ഒരു ഐറ്റം ഡാൻസിനായി കോടികളാണ് വാങ്ങിയത്. ഐറ്റം ഡാൻസ് പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചു. അതിവേഗത്തിലാണ് വീഡിയോയ്ക്ക് യൂട്യൂബിൽ വ്യൂസ് കൂടിയത്. സാമന്ത അഭിനയിക്കുന്നതിൽ ഇനി പുറത്തിറങ്ങാനുള്ളത് കാത്തുവാക്കുള രണ്ട് കാതൽ എന്ന വിജയ് സേതുപതി, നയൻ‌താര എന്നിവർക്ക് ഒപ്പമുള്ള ചിത്രമാണ്.


നടി രശ്മിക മന്ദാന ഈ ദിവസം തന്റെ വർക്ക് ഔട്ട് വീഡിയോ ആരാധകർക്കായി പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ സാമന്ത ആകട്ടെ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ആരാധകരുമായി തന്റെ വർക്ക് ഔട്ട് വീഡിയോയും പോസ്റ്റ് ചെയ്തു. സാമന്ത ചെയ്തിരിക്കുന്നത് രശ്മികയെക്കാൾ കഠിനമേറിയ വർക്ക് ഔട്ടാണ്. സാമന്ത ഭാരമേറിയ വെയിറ്റ് ലിഫ്റ്റിംഗ് ഉൾപ്പടെയുള്ളവയാണ് വീഡിയോയിൽ ചെയ്തിരിക്കുന്നത്. താരം തന്റെ ആരാധകരെ ശരിക്കും അത്ഭുതപ്പെടുത്തി എന്ന് തന്നെ പറയാം.