ബീച്ചിൽ ഗ്ലാമറസായി നടി സാനിയ ഇയ്യപ്പൻ..! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..

മമ്മൂട്ടി ചിത്രമായ ബാല്യകാലസഖിയിൽ നായിക ഇഷ തല്‍വാറിന്റെ കുട്ടിക്കാലം അഭിനയിച്ച് സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് നടി സാനിയ ഇയ്യപ്പന്‍. പിന്നീട് ‘ക്വീന്‍’ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച സാനിയ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ലൂസിഫർ എന്ന ചിത്രത്തിൽ നടി മഞ്ജു വാര്യരുടെ മകളായി വേഷമിട്ട താരം മിന്നുന്ന പ്രകടനം തന്നെ കാഴ്ചവച്ചു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ അഭിനയരംഗത്തേക്ക് എത്തുന്നത്.സോഷ്യല്‍ മീഡിയയിലെ സജീവ താരമായ സാനിയയ്ക്ക് ഒട്ടേറെ ആരാധകരാണ് ഉള്ളത്. തന്റെ പുത്തൻ സിനിമാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ഡാൻസ് വീഡിയോസും എല്ലാം സാനിയ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് താരം പങ്കുവച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് . ആലപ്പുഴ മാരാരി ബീച്ചില്‍ ഗ്ലാമറസ്സ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. താരത്തിന്റെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് കിഷോര്‍ രാധാകൃഷ്ണനാണ്.


ഈ ചെറുപ്രായത്തിൽ തന്നെ പതിനൊന്നോളം ചിത്രങ്ങളില്‍ സാനിയ അഭിനയിച്ചു. സാനിയക്ക് ഏറെ പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളാണ് ലൂസിഫറും കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രവും . സാനിയയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുത്തൻ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സല്ല്യൂട്ട് എന്ന ചിത്രമാണ് .