ചുവപ്പ് സാരിയിൽ ഗ്ലാമറസായി കനിഹ..! താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..

മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലെ അറിയപ്പെടുന്ന താരമാണ് നടി കനിഹ . തെലുങ്ക് ചലച്ചിത്ര മേഖലയിൽ ശ്രവന്തി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. അഭിനേത്രി എന്നതിന് പുറമേ മികച്ച ഒരു പിന്നണി ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് താരം. തമിഴിലെ നടിമാരായ ജെനീലിയ , ശ്രീയ ശരൺ, സധ എന്നിവർക്ക് കനിഹ ശബ്ദം നൽകിയിട്ടുണ്ട്. 1999 ൽ മിസ്സ് മധുരയായി തിരഞ്ഞെടുക്കപ്പെട്ട കനിഹ 2001 ൽ മിസ്സ് ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു .

ഈ മത്സരത്തിൽ സംവിധായകൻ സൂസി ഗണേശന്റെ ശ്രദ്ധയിൽപ്പെട്ട താരത്തിന് അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിന് അവസരം നൽകി. തുടർന്ന് 2002 ൽ പുറത്തിറങ്ങിയ 5 സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ കനിഹ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.

മലയാളത്തിൽ എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ ഈ ചിത്രവും താരവും പ്രേക്ഷക ശ്രദ്ധ നേടുന്നതിൽ പരാജയപ്പെട്ടു. അധികം വൈകാതെ മമ്മൂട്ടി ചിത്രമായ കേരളവർമ്മ പഴശ്ശിരാജയിൽ മമ്മൂട്ടിയുടെ നായികയായി എത്തി. അതോടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി താരം. തുടർന്ന് ഒട്ടേറെ മലയാള ചിത്രങ്ങളുടെ ഭാഗമായി താരം. പുയിരാജ് സംവിധാനം ചെയ്ത ബ്രോഡാഡി ആണ് താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം .


സോഷ്യൽ മീഡിയയിലെ സജീവ താരമാണ് കനിഹ . തന്റെ ഫോട്ടോസും വീഡിയോസും എല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് . താരം പങ്കുവച്ച താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. ചിന്തകളിൽ മുഴികി …. അവൾ സ്വയം കണ്ടെത്തി !!! എന്ന അടികുറിപ്പോടെയാണ് താരം തന്റെ ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. റെഡ് കളർ സാരിയിൽ അതി മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത് .