ഹോളി ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് ഭാവന..! നിങ്ങളുടെ ജീവിതവും ഇതിലേറെ വർണാഭമാകട്ടെ..!

മലയാളത്തിലെ പോലെ തന്നെ തമിഴ്, തെലുങ്കു , കന്നഡ ഭാഷാ ചിത്രങ്ങളിലും ഒട്ടേറെ ആരാധകരുള്ള താര സുന്ദരിയാണ് ഭാവന. കഴിവു കൊണ്ടും സൗന്ദര്യം കൊണ്ടും മാത്രമാണ് ഭാവനയ്ക്ക് ഇത്രയും ഉയരങ്ങളിൽ എത്താൻ സാധിച്ചതും പ്രേക്ഷക മനസ്സിൽ ഒരു സ്ഥാനം നേടാൻ സാധിച്ചതും. മലയാളത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത് എങ്കിലും ഒട്ടും വൈകാതെ തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ തരത്തിന് കഴിഞ്ഞു.
നിരവധി പുതുമുഖങ്ങളെ അന്നി നിരത്തി കമൽ സം‌വിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന അരങ്ങേറ്റം കുറിക്കുന്നത്.

തന്റെ പതിനാറാം വയസ്സിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖങ്ങളോടൊപ്പം ഭാവനയും തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. ഈ ചിത് താരതമ്യേനെ മികച്ച സാമ്പത്തിക വിജയം കരസ്ഥമാക്കി . അതോടെ മലയാളത്തിൽ ഭാവനക്ക് ഏറെ അവസരങ്ങൾ ലഭിച്ചു. ഒട്ടും വൈകാതെ താരം അന്യഭാഷ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. മലയാളത്തിൽ ഒരു നീണ്ട ഇടവേള എടുത്ത താരം വീണ്ടും തിച്ചെത്തുകയാണ് . ഷറഫുദ്ധീൻ നായകനാകുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!’ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്ക് തിരികെ വരുവാൻ ഒരുങ്ങുന്നത്.


സോഷ്യൽ മീഡിയയിലെ ഒരു നിറസാന്നിധ്യമാണ് താരം. തന്റെ നിരവധി ചിത്രങ്ങളും സിനിമാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ഹോളി ആഘോഷിക്കുന്ന ഭാവനയുടെ ചിത്രങ്ങളാണ്. താരം തന്നെയാണ് ഈ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തില്‍ താരത്തെ വളരെ സുന്ദരിയായാണ് കാണാന്‍ കഴിയുന്നത്. താരം ഈ ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത് ഒരു അടികുറിപ്പോടെയാണ് “നിങ്ങളുടെ ജീവിതവും ഹോളി പോലെയോ അതിലുമേറെയോ വർണാഭമായിരിക്കട്ടെ ” എന്ന ആശംസകളോടെയാണ് .