സാരിയിൽ സുന്ദരിയായി യുവ താരം സനൂഷ സന്തോഷ്..!

ബാലതാരമായി ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന താരമാണ് നടി സനുഷ. 2004 ൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം താരം നേടിയെടുത്തു. ചെറുപ്രായത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ സനുഷ അഭിനയിച്ചിരുന്നു. 2008 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം നാളൈ നമതെ എന്ന തമിഴ് ചിത്രത്തിലാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായും ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായും വേഷമിട്ടിരുന്നു. പക്ഷേ നായിക വേഷങ്ങളിൽ ശോഭിക്കുവാൻ താരത്തിന് അവസരങ്ങൾ കുറവായിരുന്നു.

2013 ന് ശേഷം താരം അഭിനയജീവിതത്തിൽ നിന്നും നീണ്ട ഇടവേള എടുത്തിരുന്നു. പിന്നീട് ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് താരത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത്. തുടർന്ന് സോഷ്യൽ മീഡിയയിലും ടെലിവിഷൻ ഷോകളിലും താരം സജീവമായി.


തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഇത്തവണ വ്യത്യസ്തമായ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഷോട്ട് ഹെയറിൽ പട്ടുസാരിയിൽ തിളങ്ങിയ താരം സ്‌റ്റൈലിഷ് ആയി കൂളിംഗ് ഗ്ലാസും വച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത് .