ക്യൂട്ട് ലുക്കിൽ പ്രിയ താരം കല്യാണി പ്രിയദർശൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാളത്തിലെ ശ്രദ്ധേയ നടിയായിരുന്ന ലിസിയുടേയും പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും മകളാണ് കല്യാണി പ്രിയദർശൻ . മാതാപിതാക്കളുടെ പേരിൽ അറിയപ്പെട്ട താരം ഇപ്പോൾ തെലുങ്ക് , കന്നഡ, മലയാളം ഭാഷ ചിത്രങ്ങളിൽ തന്റെതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ് . കല്യാണി തന്റെ കരിയർ ആരംഭിച്ചത് അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണ് . പിന്നീട് അഭിനയ രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. 2017 ൽ പ്രദർശനത്തിന് എത്തിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്.

ആദ്യ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചു. മലയാളത്തിൽ ദുൽഖറിന്റെ നായികയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. തുടർന്ന് മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി തുടങ്ങി ചിത്രങ്ങളിലും വേഷമിട്ടു. ഹീറോ, വാൻ, മാനാട് എന്നീ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു.


സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇടയ്ക്ക് തന്റെ പുത്തൻ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായുന്നത് . പച്ച കളർ ഡ്രസ്സിൽ സിംപിൾ ലുക്കിൽ അതി സുന്ദരിയായി കണ്ണാടി ചുവരിൽ ചാരി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ചില താരങ്ങൾ കല്യാണിയുടെ ചിത്രത്തിന് കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. നിഖിത നിരഞ്ജൻ ആണ് സ്റ്റൈലിംഗ് നിർവഹിച്ചിട്ടുള്ളത്. താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പൂർത്തിയിട്ടുള്ളത് കിരൺ ആണ്.