സ്വാസിക പൊളിച്ചടുക്കി..!ഭീഷ്മയിലെ രതിപുഷ്പത്തിന് തകർപ്പൻ ഡാൻസുമായി താരം..

തിയറ്ററുകൾ ഇളക്കി മറിച്ച് മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം. അമൽ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഈ ചിത്രം ഇപ്പോൾ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് . നിരവധി താരങ്ങളെ അന്നി നിരത്തിയാണ് അമൽ നീരദ് ഈ ചിത്രം ഒരുക്കിയത് . മമ്മൂട്ടി, സൗബിൻ ഷാഹിർ , ശ്രീനാഥ് ഭാസി , അബു സലീം, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, സുദേവ് നായർ, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഹരീഷ് ഉത്തമൻ , ജിനു ജോസഫ്, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, അനഘ, ശ്രിന്ദ , വീണ നന്ദകുമാർ , അനസൂയ ഭരദ്വാജ് എന്നിവർ പ്രധാന വേഷങ്ങളിൽ തിളങ്ങി. സുഷിൽ ശ്യാം ഒരുക്കിയ ചിത്രത്തിലെ ഓരോ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

എൺപതുകളിലെ ഡിസ്കോ ഡാൻസ് പശ്ചാത്തലത്തിൽ ഒരുക്കിയ രതിപുഷ്പം പൂക്കുന്ന യാമം എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉണ്ണി മേനോൻ ആലപിച്ച് വിനായക് ശശികുമാർ രചന നിർവഹിച്ച ഈ ഗാനം റംസാനും ഷൈൻ ടോം ചാക്കോയും ചേർന്ന് മനോഹരമാക്കി .


ചിത്രത്തിലെ ഈ ഗാനത്തിന് ചുവടു വച്ചിരിക്കുകയാണ് നടി സ്വാസിക വിജയ് . അഭിനേത്രി, നർത്തകി, അവതാരം എന്നീ മേഖലകളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ് സ്വാസിക . സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് രതിപുഷ്പം എന്ന ഗാനത്തിന് ചുവടു വയ്ക്കുന്ന സ്വാസികയുടെ വീഡിയോയാണ്.

സാരിയിൽ അതി സുന്ദരിയായി എത്തിയ താരം ഭീഷ്മ പനി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത് . നിരവധി ആരാധകരാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വീഡിയോയ്ക്ക് വേണ്ടി താരത്തിന്റെ മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് അഭിലാഷും സ്റ്റൈലിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രശ്മിയുമാണ്. ഈ ഡാൻസ് വീഡിയോ പകർത്തിയിരിക്കുന്നത് അബിൻ സാബു ആണ് .