ഭാവനയുടെ പുതിയ ചാലഞ്ച് ഏറ്റെടുത്ത് എടുത്ത് താരത്തിൻ്റെ ഫിറ്റ്നസ് ട്രെയിനർ.. വീഡിയോ കാണാം..

കഴിവു കൊണ്ടും സൗന്ദര്യം കൊണ്ടും സിനിമാ രംഗത്ത് തന്റെതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടി ഭാവന. മലയാള സിനിമയിലൂടെ ആയിരുന്നു താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത് എങ്കിലും തമിഴ് ,കന്നഡ എന്നീ ഭാഷ ചിത്രങ്ങളിലും താരം ശ്രദ്ധിക്കപ്പെടുന്ന ഒരു നായികയായി. നമ്മൾ എന്ന കമൽ ചിത്രത്തിലൂടെയാണ് ഒട്ടേറെ പുതുമുഖങ്ങളെയാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് . അതിൽ ഒരാളായിരുന്നു നടി ഭാവനയും. വളരെ ചെറുപ്രായത്തിൽ തന്നെ അഭിരംഗത്തേക്ക് എത്തിപ്പെട്ട താരം തന്റെ കഴിവുകൊണ്ട് അക്കാലത്തെ മുൻ നിര നായകന്മാരോടൊപ്പം അഭിനയിക്കുകയും മലയാളത്തിലെ ശ്രദ്ധേയ നായികയായി മാറുകയും ചെയ്തു .

ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഒട്ടേറെ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട് . അന്യഭാഷ ചിത്രങ്ങളിൽ താരം ഗ്ലാമറസ് റോളുകളിലും പ്രത്യക്ഷപ്പെട്ടു. മറുഭാഷ ചിത്രങ്ങളിൽ എത്തിയതോടെ മലയാളത്തിലെ താരത്തിന്റെ അവസരങ്ങൾ കുറഞ്ഞു. കന്നഡ സിനിമാതാരമായ നവീനിനെയാണ് ഭാവന തന്റെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത് .

വിവാഹത്തോടെ താരം മലയാള സിനിമരംഗത്തു നിന്ന് അപ്രത്യക്ഷമായി എന്ന് പറയേണ്ടതായി വരും. വിവാഹം കഴിഞ്ഞെങ്കിലും അഭിനയരംഗത്ത് താരം സജീവമായി തുടർന്നു. മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷമായ താരം കന്നഡ ചിത്രങ്ങളിൽ ശോഭിച്ചു. മറ്റ് താരങ്ങളെ പ്പോലെ ഭാവനയും സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമാണ് . തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചുള്ള വിശേഷങ്ങളും വീഡിയോകളും ഫോട്ടോസും എല്ലാം താരം സോഷ്യൽ മീഡിയകളിൽ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും തരംഗമായി മാറുന്നത് താരത്തിന്റെ പുതിയൊരു ഫിറ്റ്നസ് ചലഞ്ച് വീഡിയോയാണ് . സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള ചലഞ്ചുകളുമായി എത്താറുണ്ട്. തന്റെ ഫിറ്റ്നസ് മാനേജറായ മരുതി നഞ്ചുണ്ടപ്പയുമൊത്തുള്ള ഒരു ചലഞ്ചുമായാണ് താരം എത്തിയിരിക്കുന്നത് .

ഈയൊരു ചലഞ്ച് റീൽസ് വീഡിയോ വൈറലാവാൻ നിമിഷനേരം മാത്രമേ വേണ്ടി വന്നുള്ളു. വലതു കാലിൽ സോക്സ് ധരിക്കുകയും പിന്നീട് ഷൂസ് ധരിക്കുകയും ചെയ്യുന്ന ഒരു ചലഞ്ച് ആണ് ഇത്. പക്ഷേ ഇടതു കാലിൽ നിന്നു കൊണ്ട് , നിലത്ത് തൊടാതെ വേണം ഇത് ചെയ്യാൻ . തന്റെ ഫിറ്റ്നസ് മാനേജറിനൊപ്പം ഈ ചലഞ്ച് ഏറ്റെടുത്തത് ചെയ്യുകയാണ് താരസുന്ദരി . ഇൻസ്റ്റഗ്രാം വഴി ഈ വീഡിയോ പങ്കു വച്ചിട്ടുള്ളത് താരത്തിന്റെ ഫിറ്റ്നസ് മാനേജറാണ് . ഒട്ടേറെ ആളുകളാണ് ഈ വീഡിയോ കണ്ട് കമന്റുകൾ കുറിച്ചിട്ടുള്ളത്.