സാരിയിൽ സുന്ദരിയായി അനു സിതാര..! ഗോകുലം മാളിൽ താരം വന്നപ്പോൾ.. വീഡിയോ കാണാം..

അഭിനയ മികവുകൊണ്ടും സൗന്ദര്യവും കൊണ്ടും മലയാള സിനിമ രംഗത്ത് ശ്രദ്ധ നേടിയ നടിയാണ് അനുസിത്താര. ഹോട്ട് ലുക്കിൽ യുവ താരസുന്ദരിമാർ മിന്നി തിളങ്ങുമ്പോൾ ഗ്രാമീണ സൗന്ദര്യം കൊണ്ട് ആരാധക ഹൃദയം കീഴടക്കിയ താരമാണ് അനു സിത്താര . പൊട്ടാസ് ബോംബ് എന്ന 2013 പുറത്തിറങ്ങിയ’ ചിത്രത്തിൽ ബാല താരമായി അഭിനയിച്ചു കൊണ്ടാണ് അനു സിത്താര അഭിനരംഗത്തേക്ക് കടന്നുവരുന്നത്.അതിന് ശേഷവും ഒട്ടേറെ ചിത്രങ്ങളിൽ ബാലതാരമായി താരം പ്രത്യക്ഷപ്പെട്ടു. ഒമർ ലുലു ചിത്രം ഹാപ്പി വെഡിങ്ങിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു . താരം ഇപ്പോൾ കുടുതലും മലയാളം,തമിഴ്,സിനിമയിലാണ് അഭിനയിക്കുന്നത്.


ഒരുക്കാലത്ത് സിനിമയിൽ ഗ്രാമീണ സൗന്ദര്യം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയായിരുന്നു കാവ്യാ മാധവൻ . കാവ്യാമാധവന് ശേഷം അതേ സൗന്ദര്യ ഭംഗിയിൽ മലയാള സിനിമയിൽ സജീവമായ താരമാണ് അനുസിത്താര . അഭിനേത്രി ആയ താരം നല്ലൊരു നർത്തകി കൂടിയാണ്. 2020 ൽ പുറത്തിറങ്ങിയ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലാണ് അനു സിത്താര മലയാള സിനിമയിൽ അവസാനമായി അഭിനയിച്ചത് .

ട്വൽത്ത് മാൻ ആണ് പുറത്തിറങ്ങാനുള്ള താരത്തിന്റെ പുത്തൻ ചിത്രം. അനുരാധ ക്രൈം നമ്പർ 59/2019, മോമോ ഇൻ ദുബായ് , വാതിൽ, സന്തോഷം , ദുനിയാവിന്റെ ഒരറ്റത്ത് എന്നിവയാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ .


സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ ഇഷ്ട്ട ചിത്രങ്ങളും വിഡിയോകളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സാരിയിൽ എത്തിയ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് . സാരിയിൽ അതി മനോഹരിയായി എത്തിയ അനു സിത്താരയുടെ ചിത്രങ്ങൾ താരത്തിന്റെ ഫാൻസ് ഗ്രൂപ്പിലാണ് എത്തിയത്. നിമിഷ നേരം കൊണ്ട് തന്നെ ഈ ചിത്രങ്ങൾ എല്ലാം വൈറലായി മാറി.