പ്രേക്ഷക ശ്രദ്ധ നേടി സണ്ണി ലിയോൺ നായികയായി എത്തുന്ന വെബ് സീരീസ് “അനാമിക”.! ട്രൈലർ കാണാം..

ബോളിവുഡിലെ താരസുന്ദരി പ്രേക്ഷകരുടെ പ്രിയ താരം സണ്ണി ലിയോണി ഏറ്റവും പുതിയ വെബ് സീരിസ് ആണ് അനാമിക. ആക്ഷൻ റോളിൽ ആണ് താരം ഈ വെബ് സീരിസിൽ എത്തുന്നത്. സണ്ണി ലിയോണി ഇതിനു മുൻപും ആക്ഷൻ റോളുകളിൽ തിളങ്ങിയിട്ടുണ്ട്. താരം അഭിനയിച്ച ആക്ഷൻ സീരീസുകൾ പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റായി മാറിയിട്ടും ഉണ്ട്. താരത്തിന്റെ ഈ ആക്ഷൻ വെബ് സീരിസ് ഇപ്പോൾ എം എക്സ് പ്ലെയറിൽ റിലീസ് ചെയ്തിരിക്കുകയാണ്.

മാർച്ച് പത്തിന് ആയിരുന്നു എം എക്സ് പ്ലെയറിൽ ഈ വെബ് സീരീസ പ്രദർശനത്തിന് എത്തിയത്. അതിനു മുൻപേ പുറത്തിറങ്ങിയ ഈ വെബ് സീരിസിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധ നേടു യെടുത്തിരുന്നു. ഇന്റലിജെൻസ് ഓഫിസറായി സണ്ണി ലിയോണി എത്തുന്ന അനാമിക സംവിധാനം ചെയ്തിരിക്കുന്നത് വിക്രം ഭട്ട് ആണ് . സണ്ണി ലിയോണി പതിവായി എത്തിയിരുന്ന ഗ്ലാമർ വേഷങ്ങളിൽ നിന്നും അൽപം വ്യത്യസ്തമായി ആക്‌ഷൻ വേഷങ്ങളിലാണ് താരം ഇപ്പോൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നത്. ഇതിനു മുൻപ് എം എക്സ് പ്ലയെറിൽ പുറത്തിറങ്ങിയ ബുള്ളറ്റ്‌സ് എന്ന സീരിസിലും ആക്ഷൻ രംഗങ്ങൾ ചെയ്തു കൊണ്ടായിരുന്നു സണ്ണി ലിയോണി എത്തിയിരുന്നത്.

സണ്ണിക്കു ഒപ്പം അനാമിക എന്ന ഈ സീരീസിൽ ഷെഹ്‌സാദ് ഷെയ്ഖ്,സൊനാലി സെയ്ഗാൾ, രാഹുൽ ദേവ്, സമീർ സോണി, വയസ് ഖാൻ എന്നിവരും വേഷമിടുന്നുണ്ട്. പൂജ ഭട്ട് ഒരുക്കിയ ജിസം 2 എന്ന 2012 ഇൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ ആയിരുന്നു സണ്ണി ലിയോണി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. താരം തന്റെ ഗ്ലാമർ വേഷങ്ങളിലൂടെ ആണ് പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് ഒട്ടേറെ അവസരങ്ങൾ താരത്തിന് ലഭിച്ചത്. തമിഴ്, തെലുങ്കു, കന്നഡ, മറാത്തി, ബംഗാളി, മലയാളം, ഭാഷ ചിത്രങ്ങളിൽ നിന്നെല്ലാം താരത്തിന് ഒട്ടേറെ അവസരം ലഭിച്ചു.

വെബ് സീരീസുകളായ കരഞ്ജിത് കൗർ, രാഗിണി എം എം എസ് റിട്ടേൺസ്, വൺ മൈക്ക് സ്റ്റാൻഡ് എന്നീവയിൽ എല്ലാം സണ്ണി ലിയോണി അഭിനയിച്ചിട്ടുണ്ട്. ഇനി താരത്തിന്റേതായി വരാനുള്ളത് രംഗീല എന്ന മലയാള ചിത്രവും തമിഴ് ചിത്രങ്ങളായ വീരമ ദേവി, ഷീറോ, ഓ മൈ ഗോസ്റ്റ് എന്നെ എന്നിവയും ഹിന്ദി ചിത്രങ്ങളായ കൊക്ക കോല, ഹെലൻ എന്നീവയുമാണ് .