അവാർഡ് ഷോ വേദിയിൽ ഗ്ലാമറസായി സാമന്ത..! വീഡിയോ ഏറ്റെടുത്ത് ആരാധകർ..

വളരെ ചുരുക്കം ചില സിനിമകൾ കൊണ്ട് മാത്രം തെലുങ്ക് ഇൻഡസ്ട്രിയിൽ തന്റെതായ സ്ഥാനമുണ്ടാക്കിയ താരറാണിയാണ് സാമന്ത രൂത്ത് പ്രഭു. പഠനത്തിനു ശേഷമാണ് താരം അഭിനയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്. 2010ലാണ് സാമന്ത ആദ്യമായി ബിഗ്സ്ക്രീനിൽ പ്രെത്യക്ഷപ്പെടുന്നത്. ഗൗതം വാസുദേവ് മേനോന്റെ റൊമാന്റിക് ചലചിത്രമായ ഐ മായ ചീസവേ എന്ന ചിത്രത്തിലൂടെയാണ് സാമന്ത അഭിനയിക്കാൻ തുടങ്ങുന്നത്.

തെലുങ്ക് ഇൻഡസ്ട്രിയിൽ തുടക്കം കുറിച്ച ആദ്യ ചിത്രത്തിൽ തന്നെ നിരവധി ആരാധകരെ സ്വന്തമക്കാൻ ഈ താരറാണിയ്ക്ക് കഴിഞ്ഞു. കൂടാതെ ആദ്യ സിനിമ എന്ന നിലയിൽ ആ വർഷത്തെ ഫിലിംഫയർ അവാർഡ് സാമന്ത സ്വന്തമാക്കി. അതിനു ശേഷമുള്ള വർഷങ്ങൾ സാമന്തയുടെ മാത്രമായി മാറി കഴിഞ്ഞു. വേഷമിട്ട ഒട്ടുമിക്ക സിനിമകൾ വൻ വിജയം കൈവരിക്കുകയും ഒരുപാട് അവസരങ്ങൾ തന്നെ തേടിയെത്തുകയും ചെയ്തു.

ഇന്ന് സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപറ്റുന്ന നടിമാരുടെ ലിസ്റ്റിൽ ഒരാളായി കഴിഞ്ഞിരിക്കുകയാണ് സാമന്ത. ആരെയും മനമയ്ക്കുന്ന സൗന്ദര്യവും അഭിനയ മികവുമാണ് താരത്തെ ഇന്ന് ഈ നിലയിൽ കൊണ്ടെത്തിക്കാൻ പ്രധാന കാരണം. അങ്ങനെയിരിക്കെ അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ നേടുന്നതിന്റെ ഇടയിലാണ് വിവാഹം കഴിഞ്ഞത്. തെലുങ്ക് സൂപ്പർ സ്റ്റാർ നാഗചൈതന്യത്തെയായിരുന്നു ജീവിത പങ്കാളിയാക്കിയത്.

ഇരുവരും വേർപിരിഞ്ഞതിന് ശേഷവും അഭിനയ ജീവിതത്തിൽ സജീവമായി തുടരുകയാണ് സാമന്ത. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റു പിടിക്കുന്നത് താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ്. അതീവ ഗ്ലാമർസായി എത്തിയ സാമന്തയെ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചത്.