ജോജു ജോർജ് അനശ്വര രാജൻ ചിത്രം അവിയൽ കിടിലൻ ട്രൈലെർ കാണാം..

തിരക്കഥയും സംവിധാനവും ഷാനിൽ മുഹമ്മദ് പോക്കറ്റ് നിർവഹിച്ച് എസ്ക്വയർ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ഒരുക്കുന്ന അവിയൽ എന്ന ചിത്രത്തിന്റെ ട്രൈലെർ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിന്റെ ടീസറും ഒരു ഗാനവും നേരത്തെ തന്നെ റിലീസ് ചെയ്യുകയും അവ വളരെയധികം സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ജോജു ജോര്‍ജ്ജ്, അനശ്വര രാജൻ എന്നിവരാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. കേന്ദ്ര കഥാപാത്രങ്ങ കൂടാതെ ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അഞ്ജലി നായര്‍, കേതകി നാരായണൻ, സിനിൽ സൈനുദ്ദീൻ, ആത്മീയ തുടങ്ങിയവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഈ ചിത്രം സുജിത്ത് സുരേന്ദ്രൻ ആണ് നിര്‍മിച്ചിരിക്കുന്നത്. രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ , പ്രശസ്ത ഛായാഗ്രാഹകരായ സുദീപ് എളമൺ, ജിംഷി ഖാലിദ്, എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് .

ശങ്കർ ശർമയാണ് ഈ ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതം ഒരുക്കിയത് . ശങ്കർ ശർമ്മ, ശരത് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് . പ്രണയത്തിനു പ്രാധാന്യം നൽകിയാണ് ഷാനിൽ മുഹമ്മദ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത് . ഏപ്രിൽ ഏഴിന് ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത് . തുറമുഖം, പീസ്, ഒറ്റക്കൊമ്പൻ, സോളമന്റെ തേനീച്ചകൾ എന്നിവയാണ് ജോജു ജോർജിന്റെതായി ഇനി വരാനുള്ള ചിത്രങ്ങൾ.

സൂപ്പർ ശരണ്യക്ക് ശേഷം പുറത്തിറങ്ങുന്ന അനശ്വര രാജന്റെ പുത്തൻ ചിത്രമാണ് അവിയൽ. ഇത് കൂടാതെ റാങ്കി, മൈക്ക് എന്നിവയാണ് അനശ്വരയുടേതായി റിലീസ് ചെയ്യാനുള്ള അടുത്ത ചിത്രങ്ങളാണ് . ജോജു ജോർജും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ പട ഇന്ന് പ്രദർശനത്തിന് എത്തുകയാണ്.