അമ്മയിൽ വനിതാ ദിനാഘോഷം..! സാരിയിൽ തിളങ്ങി താര സുന്ദരികൾ.. വീഡിയോ കാണാം..

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയാണ് മലയാളം മൂവി ഓഫ് ആർട്ടിസ്റ്റ് ആയ എ.എം.എം.എ(അമ്മ) എന്നറിയപ്പെടുന്ന അസോസിയേഷൻ . മലയാള സിനിമയുടെ താര രാജാവും മലയാളികളുടെ പ്രിയനടനുമായ മോഹൻലാലാണ് ഇപ്പോൾ അമ്മ എന്ന സംഘടനയുടെ പ്രസിഡന്റ്. വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്ത് നടി ശ്വേതാ മേനോനും നടൻ മണിയൻപിള്ള രാജുവുമാണ് . അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരിൽ സ്ത്രീ സാനിദ്ധ്യം വളരെ കൂടുതലായിരുന്നു ഈ തവണ .
ഈ തവണ പല സ്ഥാനങ്ങളിലേക്കും ഉള്ള തിരഞ്ഞെടുപ്പ് അമ്മ സംഘടനയിൽ നടന്നിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2018-ൽ കേരളത്തിൽ പ്രളയം നടന്ന സമയത്ത് 50 ലക്ഷം രൂപയാണ് സംഘടന സംഭാവന ചെയ്തത്.

ഡബ്ലൂ.സി.സി എന്ന ഒരു സംഘടന സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി വന്നപ്പോൾ എ.എം.എം.എയ്ക്ക് എതിരെ പലരും പരസ്യമായി രംഗത്ത് വന്നിരുന്നു. അങ്ങനെയാണ് കൂടുതൽ സ്ത്രീകളെ ഇത്തവണ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി കൊണ്ടു വന്നത്. പുതിയ ജനറൽ ബോഡി അംഗങ്ങളെ തിരഞ്ഞെടുത്ത ശേഷമുള്ള ആദ്യ വുമൺസ് ഡേ എ.എം.എം.എ. കൊച്ചിയിലെ അമ്മയുടെ ഓഫീസിൽ സംഘടനയിലെ സ്ത്രീ സാന്നിധ്യങ്ങൾ ആഘോഷമാക്കിയിരിക്കുകയാണ് . മുൻ ആരോഗ്യമന്ത്രിയും ഇപ്പോൾ എം.എൽ.എയുമായ കെ.കെ ശൈലജ ടീച്ചറാണ് ഈ ചടങ്ങിൽ പ്രധാന അതിഥിയായി എത്തിയത് . ആഘോഷങ്ങൾക്കൊപ്പം മുതിർന്ന വനിതാ അംഗങ്ങളെ ആദരിക്കുകയും ചെയ്തു ഈ ചടങ്ങിൽ .


ശ്വേതാ മേനോൻ, ഉർവശി,മഞ്ജു പിള്ള, മംത മോഹൻദാസ്, അപർണ ബാലമുരളി, തെസ്നിഖാൻ, മിയ ജോർജ്, മാളവിക മേനോൻ, സ്വാസിക, അൻസിബ ഹസ്സൻ, രചന നാരായണൻകുട്ടി, സരയു, ഇനിയ, ഷീലു എബ്രഹാം, രമ്യ പണിക്കർ, മുത്തുമണി സോമസുന്ദരം, മേനക സുരേഷ് തുടങ്ങിയ ഒട്ടേറെ താര സുന്ദരിമാർ ഈ ചടങ്ങിൽ പങ്കെടുത്തു. ഇവരെ കൂടാതെ ഈ ചടങ്ങിൽ മുൻ ഡി.ജി.പി ആർ ശ്രീലേഖയും പങ്കെടുത്തിരുന്നു.