സായി പല്ലവി പൊളിച്ചടുക്കി..! താരത്തിൻ്റെ ഗംഭീര ഡാൻസ് വീഡിയോ കാണാം..

സൂപ്പർ ഹിറ്റ് ആയി മാറിയ ക്യാമ്പസ് ചിത്രമായിരുന്നു പ്രേമം . ഈ ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. തന്റെ അഭിനയ മികവ് കൊണ്ട് തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് സായി പല്ലവി ഇപ്പോൾ. തമിഴിലെ നിങ്കളിൽ യാര് അടുത്ത പ്രഭുദേവ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സായ് പല്ലവി എന്ന താരം സിനിമ രംഗത്തേക്ക എത്തുന്നത് . ഈ റിയാലിറ്റി ഷോയ്ക്ക് ശേഷം ചില തമിഴ് സിനിമകളിൽ താരത്തിന് അവസരം ലഭിച്ചു . നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന മലയാള ചിത്രമായിരുന്നു സായി പല്ലവി എന്ന അഭിനേത്രിയുടെ ജീവിതത്തിൽ വഴിത്തിരിവ് ആയി മാറിയത് .

അഭിനേത്രി ആയ സായ് പല്ലവി ഡോക്ടർ ആണ് . അഭിനയരംഗത്ത് നിന്ന് പഠന ആവശ്യത്തിനായി ഇടവേള എടുത്തെങ്കിലും നിലവിൽ തെന്നിന്ത്യയിലെ നിറസാന്നിധ്യമാണ് താരം.സായ് പല്ലവിയുടേതായി എടുത്തു പറയേണ്ട കഴിവാണ് നൃത്തം . പ്രേമത്തിലെ സായി പല്ലവിയുടെ ഡാൻസ് പ്രകടനം മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കുകയില്ല. ഓരോ ചിത്രങ്ങൾ കഴിയുമ്പോഴും ഒന്നിനൊന്ന് മികച്ച ഡാൻസ് പ്രകടനവുമായാണ് സായി പല്ലവി എത്തുന്നത്.

ഇപ്പോൾ പുറത്തിറങ്ങിയ താരത്തിന്റെ പുത്തൻ ചിത്രത്തിൽ സായി പല്ലവി പ്രേക്ഷകരെ ഞെട്ടിച്ചത് മനോഹരമായ ക്ലാസ്സിക്കൽ നൃത്തം കൊണ്ടാണ്. ഈ പ്രകടനത്തിൽ സായി പല്ലവിയുടെ മെയ് വഴക്കം എടുത്തു പറയേണ്ടതാണ് . ഒപ്പം നൃത്തം ചെയ്യുന്നവരെ പോലും ശ്രദ്ധിക്കാൻ തോന്നിപ്പിക്കാത്ത വിധമാണ് താരത്തിന്റെ പ്രകടനം.


തെന്നിന്ത്യൻ സിനിമ മേഖലയിലെ ഏറ്റവും ഫ്ലെക്സിബിൾ ആയ നടിയെന്നാണ് സായ് പല്ലവിയെ വിശേഷിപ്പിക്കുന്നത് . ഓരോ ചിത്രത്തിലേയും ഗംഭീരമായ നൃത്ത രംഗങ്ങൾ കൊണ്ട് താരം ഇത് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ദൈവത്തെ പോലെയാണ് സായി പല്ലവി നൃത്തത്തെ കാണുന്നത് . എന്നും നൃത്തം അഭ്യസിക്കാനും നൃത്തത്തെ ആരാധിക്കാനും താരം മറക്കാറില്ല. ശരീര സൗന്ദര്യം നിലനിർത്താൻ വേണ്ടി ഒട്ടുമിക്ക നായികമാരും മണിക്കൂറുകളോളം ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുകയും യോഗ അഭ്യസിക്കുകയും എല്ലാം ചെയുന്നത് പതിവാണ്.

എന്നാൽ സായ് പല്ലവി ഇതൊന്നും ചെയ്യാതെ തന്നെ തന്റെ ശരീര സൗന്ദര്യം നിലനിർത്തുന്നു . മറ്റ് നടിമാർക്ക് ഒരു വെല്ലുവിളി തന്നെയാണ് സായി പല്ലവി എന്ന് പറയാം.സായി പല്ലവി ഒരിക്കൽ പോലും ജിമ്മിൽ പോയിട്ടില്ല എന്ന് ആരാധകരോട് താരം തുറന്നു പറഞ്ഞിരുന്നു. കൂടാതെ തന്റെ ശരീര സൗന്ദര്യം നിലനിർത്താൻ ഡയറ്റ് ചെയ്യുകയോ ഇഷ്ട ഭക്ഷണം ഒഴിവാക്കുകയോ ഒന്നും തന്നെ സായി പല്ലവി ചെയ്തിട്ടില്ല എന്നും താരം പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾക്കുള്ള സായ് പല്ലവിയുടെ പരിഹാര മാർഗം ഡാൻസ് തന്നെയാണ്. നൃത്തത്തിലൂടെയാണ് താരം തന്റെ ശരീരസൗന്ദര്യം നിലനിർത്തുന്നത്.