പ്രേക്ഷക ശ്രദ്ധ നേടി റിമി ടോമിയുടെ ട്രിബൂട്ട് വീഡിയോ.. ഡൻസിലും തിളങ്ങി താരം..

റിമി ടോമി മലയാളത്തിലെ യുവ ഗായിക നിരയിലെ ശ്രദ്ധേയയാണ് . മീശ മാധവൻ എന്ന ലാൽ ജോസ് ചിത്രത്തിലൂടെ ആയിരുന്നു റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവരുന്നത്. ആദ്യ ഗാനത്തിൽ തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ച റിമി ഒട്ടേറെ പ്രശംസ നേടിയെടുക്കുകയും ചെയ്തു. ആദ്യ ഗാനം ഹിറ്റ് ആയതോടെ തുടർന്നും ഒട്ടേറെ അവസരങ്ങൾ റിമിയെ തേടിയെത്തി. ഗായികയായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ റിമി പിന്നീട് പ്രേക്ഷകരെ ഞെട്ടിച്ച് ടെലിവിഷൻ ഷോ അവതാരകയായും നടിയായും പ്രേക്ഷക സദസ്സിൽ എത്തി .

അഞ്ചു സുന്ദരികൾ, കുഞ്ഞിരാമായണം, തിങ്കൾ മുതൽ വെള്ളി വരെ തുടങ്ങി ചിത്രങ്ങളിൽ റിമിയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു. ഗായികയായി തിളങ്ങിയ റിമിയിലെ അവതാരകയേയും അഭിനേത്രിയേയും കണ്ടെത്തിയതിന് ശേഷം ഇപ്പോഴിതാ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് മധുരനൊമ്പരക്കാറ്റ് എന്ന സിനിമയിലെ ‘ദ്വാദശിയില്‍ മണിദീപിക’ എന്ന പ്രശസ്തമായ ഗാനത്തിന്റെ കവര്‍ പതിപ്പാണ് . റിമി തന്നെ പാടി അവതരിപ്പിക്കുന്ന ഈ വീഡിയോയിൽ അതി മനോഹരമായി താരം ചുവടുവയ്ക്കുകയും ചെയ്യുന്നുണ്ട്. താൻ നല്ലൊരു നർത്തകി കൂടിയാണെന്ന് താരം തെളിയിച്ചു.


വിദ്യാസാഗർ ഈണം പകർത്തിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ യേശുദാസും സുജാത മോഹനും ചേർന്നാണ്. റിമി ടോമിയുടെ ഈ കവര്‍ ഗാനം വിദ്യാസാഗർ സാറിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് സമ്മാനിക്കുന്ന സംഗീത ആദരമായാണ് പുറത്തിറക്കിയത്. യൂസഫലി കേച്ചേരി ആണ് ഈ ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് . ഒട്ടേറെ ആളുകളാണ് റിമിയുടെ കവര്‍ സോംഗിനേയും നൃത്തയേയും പ്രശംസിച്ച് രംഗത്തെത്തിയത്.


ശ്രീഹരി കെ. നായരാണ് കവര്‍ ഗാനത്തിന്റെ പ്രോഗ്രാമിംഗ് നിർവഹിച്ചത് . സായ് പ്രകാശ് മിക്‌സിംഗും മാസ്റ്ററിംഗും കൈകാര്യം ചെയ്തിരിക്കുന്നു. സരുണ്‍ രവീന്ദ്രന്‍ ആണ് നൃത്ത സംവിധാനം . അമോഷ് പുതിയാറ്റിലാണ് ചിത്രീകരണം നിര്‍വഹിച്ചത്.