രവി തേജയും മീനാക്ഷി ചൗധരിയുടെ തകർത്ത് കളിച്ച കില്ലടിയിലെ തകപ്പൻ വീഡിയോ സോങ്ങ് കാണാം..

രവി തേജയെ നായകനാക്കി രമേഷ് വർമ്മ സംവിധാനം ചെയ്ത പുത്തൻ ചിത്രമാണ് ഖിലാഡി. കഴിഞ്ഞ മാസമാണ് ഈ ചിത്രം പ്രദർശനത്തിന് എത്തിയത്. ഇപ്പോൾ ഈ ചിത്രത്തിലെ ഒരു മനോഹര ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. അട്ട സുഡാക്കേ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിൽ രവി തേജയും മീനക്ഷി ചൗധരിയുമാണ് എത്തിയിരിക്കുന്നത്. മീനക്ഷിയുടെ ഗ്ലാമറസ് നൃത്ത ചുവടുകൾക്കൊപ്പം രവിതേജയും ചുവടുവയ്ക്കുന്നുണ്ട് . ശ്രീ മണി വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ഡിഎസ്പിയും സമീറ ഭരദ്വജുമാണ്. ദേവി ശ്രീ പ്രസാദ് ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്.

ആദിത്യ മ്യൂസിക് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത് . ഒട്ടേറെ ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ രമേഷ് വർമ്മയാണ്.

രവി തേജയെ കൂടാതെ അർജുൻ സർജ, ഉണ്ണി മുകുന്ദൻ , മീനാക്ഷി ചൗധരി, ഡിംപിൾ ഹയാത്തി , അനസൂയ ഭരദ്വാജ്, റാവു രമേശ്, വെണ്ണല കിഷോർ, മുരളി ശർമ്മാ , എന്നിവരും ചിത്രത്തിൽ വേഷമിടുന്നു . പെൻ സ്റ്റുഡിയോസ്, എ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ സത്യനാരായണ കൊനേരു, രമേഷ് വർമ്മ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുജിത് വാസുദേവ് , ജി.കെ വിഷ്ണു എന്നിവർ ചേർന്നാണ്.