ഉപ്പും മുളകും താരം അശ്വതി നായരുടെ വെറൈറ്റി ഡാൻസ്.. കണ്ട് ഞെട്ടി ആരാധകർ..

ഉപ്പും മുളകും താരം അശ്വതി നായരും ഒപ്പം മോഡൽ ഗോപിക മഞ്ജുഷയും ചേർന്ന് ഒരു തകർപ്പൻ റീൽസുമായി ആരാധകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് . സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഒരു ടെൻഡിംഗ് റീൽസുമായാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് . ഇരുവരും നർത്തകിമാരായതിനാൽ തന്നെ മനോഹരമായ ഡാൻസ് പെർഫോമൻസ് ആണ് കാഴ്ച വച്ചിരിക്കുന്നത് . സ്‌റ്റൈലിഷ് ലുക്കിലാണ് ഇരുവരും വീഡിയോയിൽ എത്തിയിരിക്കുന്നത്. ഇവരുടെ വീഡിയോയ്ക്ക് താഴെ ഒട്ടേറെ ആളുകളാണ് കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

ഇരുവരുടേയും ഈ തകർപ്പൻ ഡാൻസ് പെർഫോമൻസ് വീഡിയോ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
മോഡലിംഗ് രംഗത്ത് സജീവമായ ഗോപിക മഞ്ജുഷ സൂംബ ഇൻസ്ട്രക്ടറും കൂടാതെ നല്ലൊരു നർത്തകിയും കൂടിയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഗോപിക . മോഡൽ ആയ ഗോപിക തന്റെ ഹോട്ട് ലുക്കിലും സ്‌റ്റൈലിഷ് ലുക്കിലുമുള്ള നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുള്ളത് .


ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന വ്യത്യസ്തമായ പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് അശ്വതി നായർ. ഈ പരമ്പരയ്ക്ക് ശേഷം നിരവധി ഗെയിം ഷോകളിലൂടെയും താരം ശ്രദ്ധ നേടി. ഉപ്പും മുളകും എന്ന പരമ്പരയിൽ എത്തുന്നതിന് മുൻപ് , അശ്വതി സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും ഒപ്പം വീഡിയോ ജോക്കിയുമായിരുന്നു . സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമായ അശ്വതി നായരും തന്റെ പുത്തൻ ചിത്രങ്ങളും റീൽസ് വീഡിയോയും എല്ലാം തന്റെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഒട്ടേറെ ആരാധകർ ഉള്ള താരമായതിനാൽ തന്നെ അശ്വതിയുടെ പോസ്റ്റുകൾ എല്ലാം വൈറലായി മാറുകയും ചെയ്യാറുണ്ട്.