പുഷ്പ്പയിലെ സാമി ഗാനത്തിന് പിന്നാലെ തകർപ്പൻ ഡാൻസുമായി രേശ്മിക മന്ദാന..! വീഡിയോ സോങ്ങ് കാണാം..

തിരുമല കിഷോർ സംവിധാനം ചെയ്ത് പ്രശസ്ത നടനായ ശർവാനന്ദിനെ നായകനാക്കി ഒരുക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് “ആടവല്ലു മീകു ജോഹാർലു ” . ഈ ചിത്രത്തിൽ ശർവാന്ദിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി രശ്മിക മന്ദാനയാണ്. ഈ ചിത്രം മാർച്ച് നാലിന് പ്രദർശനത്തിന് എത്തി. ഈ അടുത്താണ് ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പ്രേക്ഷകർക്കായി അണിയറ പ്രവർത്തകർ പുറത്തുവിട്ടത് . ഓ മൈ ആദ്യ എന്ന വരികളോടെ ആരംഭിക്കുന്ന ഈ പ്രണയ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് ശർവാനന്ദ് – രശ്മിക മന്ദാന താര ജോഡികൾ ആണ് .


ഈ വീഡിയോ ഗാനം സമ്മാനിക്കുന്നത് മികച്ചൊരു ദൃശ്യ വിസ്മയം തന്നെയാണ് . ഇപ്പോൾ ആരാധകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത് ഗാനത്തിന്റെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ചെറിയ വീഡിയോ മാത്രമാണ് . ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ശ്രീ മണി ആണ് . യാസിൻ നിസാർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. ഈ വീഡിയോ ഗാനം ഇതിനോടകം നിരവധി കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. ഈ ഗാനം റിലീസ് ചെയ്തത് ലഹരി മ്യൂസിക്ക് എന്ന യൂട്യൂബ് ചാനലിലൂടെ ആണ് .


പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്ന ശർവാനന്ദിനെയും രശ്മികയേയും കൂടാതെ ചിത്രത്തിൽ ഖുശ്ബു, രാധിക ശരത് കുമാർ , ഉർവ്വശി, ത്സാൻസി, കല്യാണി നടരാജൻ , രാജശ്രീ നായർ, സത്യ കൃഷ്ണ, ബേനർജി , ഗോപരാജു രമണ എന്നിവരും വേഷമിടുന്നു. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകനായ തിരുമല കിഷോർ തന്നെയാണ് . ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് സുധാകർ ചെറുകുറി ആണ് . എ . ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് .