ഗ്ലാമർ ലുക്കിൽ ഭീഷ്മ പർവ്വത്തിലെ റേച്ചൽ..! നടി അനഘയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് കാണാം..

അഭിനേത്രി, മോഡൽ എന്നീ മേഖലകളിൽ ശോഭിച്ചിട്ടുള്ള താരമാണ് നടി അനഘ മരുതോര. മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരം പിന്നീട് തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴിൽ താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലൂടെയാണ് അനഘ അരങ്ങേറ്റം കുറിക്കുന്നത് . ഗുണ 369 എന്ന ചിത്രത്തിലൂടെ തെലുങ്കിലും നാറ്റ്പേ തുനൈ എന്ന ചിത്രത്തിലൂടെ തമിഴിലും തന്റെ കഴിവ് പ്രകടിപ്പിച്ചു.

നാറ്റ്പേ തുനൈ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടിയ്ക്കുള്ള സൈമ അവാർഡും കരസ്ഥമാക്കി. ഈ ചിത്രങ്ങൾ കൂടാതെ പറവ , റോസാപൂ എന്നീ മലയാള ചിത്രങ്ങളിലും ദിക്കിലൂന, മീണ്ടം എന്നി തമിഴ് ചിത്രങ്ങളിലും വേഷമിട്ടു.
അനഘയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുത്തൻ ചിത്രമാണ് ഭീഷ്മ പർവ്വം. അമൽ നീരദ് സംവിധാനം ചെയ്ത ഈ മമ്മൂട്ടി ചിത്രത്തിൽ റേച്ചൽ എന്ന കഥാപാത്രമായി വേഷമിട്ടത് അനഘയാണ്. ഈ കഴിഞ്ഞ ദിവസമാണ് ഈ ആക്ഷൻ ത്രില്ലർ ചിത്രം പ്രദർശനത്തിന് എത്തിയത്.

മോഡലിംഗിനും അഭിനയത്തിനും പുറമേ നല്ലൊരു നർത്തകി കൂടിയാണ് താരം. മഗിഴിനി എന്ന ആൽബത്തിലൂടെ താരം അത് തെളിയിച്ചതാണ്.
മറ്റ് താരങ്ങളെപ്പോലെ സോഷ്യൽ മീഡിയയിൽ സജീവമാണ് അനഘയും. തന്റെ സിനിമാ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ താരം തന്നെയാണ് ഈ ചിത്രം പങ്കുവച്ചത്. ക്രോപ് ടോപും ജീൻസും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത് . നിരവധി ആരാധകരാണ് താരത്തിന്റെ ഈ ചിത്രത്തിന് ലൈക്കുകൾ നൽകിയിട്ടുള്ളത്.