എന്റെ കേരള പരമ്പരാഗത ക്ലാസിക് വസ്ത്രം..! ചിത്രങ്ങൾ പങ്കുവച്ച് നടി അനിക വിക്രമൻ..

തമിഴ്, കന്നഡ ഭാഷ ചിത്രങ്ങളിലെ അറിയപ്പെടുന്ന നടിയാണ് ബാംഗ്ലൂർകാരിയായ അനിക്ക വിക്രമൻ. ബാംഗ്ലൂറിലായിരുന്നു ബിരുദ കാലം വരെ താരം താമസിച്ചിരുന്നത്. തമിഴ്നാട് ബിഗ്സ്ക്രീനുകളിൽ 2019ൽ പ്രദർശനത്തിലെത്തിയ ജാസ്മിൻ എന്ന ചിത്രത്തിലൂടെയാണ് അനിക്ക തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
ആദ്യ ചിത്രത്തിലെ തന്നെ പ്രകടനം വളരെ ഗംഭീരമായതുകൊണ്ട് തന്നെ ഒട്ടേറെ പ്രശംസ നേടിയെടുത്തു താരം. പിന്നീട് 2021ൽ ചൈത്ര റെഡ്ഢിയോടപ്പം വിഷമകരൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനുള്ള അവസരവും താരത്തെ തേടിയെത്തി.

സിനിമയിൽ എത്തിയപ്പോഴാണ് താരം തന്റെ യഥാർത്ഥ പേര് മാറ്റി അനിക്ക വിക്രമൻ എന്ന പേര് സ്വീകരിച്ചത്. അനിക്കയുടെ യഥാർത്ഥ പേര് നായർ രൂപശ്രീ എന്നായിരുന്നു . അഭിനേത്രി ആണെങ്കിലും മോഡൽ മേഖലയിലും താരം നിറഞ്ഞു നിൽക്കാറുണ്ട്.


സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ മാത്രം അനിക്കയ്ക്ക് ആയിരകണക്കിന് ഫോളോവേഴ്സാണ് ഉള്ളത്. ഇൻസ്റ്റാഗ്രാമിൽ മാത്രമല്ല താരം ഫേസ്ബുക്കിലും സജീവമായിരുന്നു. പക്ഷേ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് താരം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയുകയായിരുന്നു.


സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീട്ടിലെ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാൻ ഒട്ടും മടി കാണിക്കാറില്ല. മോഡലിംഗിൽ ആയാലും അഭിനയത്തിൽ ആയാലും തുടക്ക കാലത്ത് ഒരുപാട് അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴാകട്ടെ നിരവധി പ്രൊജക്റ്റുകളാണ് താരത്തിനുള്ളത്. ഇപ്പോൾ ഇതാ ഇൻസ്റ്റാഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്നത് സാരിയിൽ ഗ്ലാമറസ്സ് ലുക്കിൽ എത്തിയ അനിക്കയുടെ ഫോട്ടോസാണ്. അതിസുന്ദരിയായിട്ടാണ് താരം ഈ ചിത്രങ്ങളിൽ എത്തിയിട്ടുള്ളത് .