സനുഷ സന്തോഷ് പൊളിച്ചടുക്കി..! സ്റ്റാർ മാജിക് വേദിയിൽ തകർപ്പൻ ഡാൻസുമായി യുവ താരം..

മലയാള സിനിമ മേഖലയിൽ ബാലതാരമായി എത്തി മികച്ച അഭിനയ പ്രകടനം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് സനുഷ സന്തോഷ്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണ കരസ്ഥമാക്കിയ നടി കൂടിയാണ് സനുഷ. ആദ്യത്തെ അവാർഡ് താരം കരസ്ഥമാക്കിയത് 2004-ൽ ആയിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം താരത്തിന്റെ മികച്ച പ്രകടനത്തിന് ജൂറിയുടെ പ്രത്യേക പരാമർശത്തിന് സനുഷ അർഹയായി തീർന്നു. സിനിമയിൽ മാത്രമല്ല സീരിയലിലും ബാലതാരമായി സനുഷ ശ്രദ്ധ നേടിയെടുത്തിരുന്നു.


ബാലതാരമായി എത്തിയപ്പോൾ ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ ആയിരുന്നു താരത്തെ തേടിയെത്തിയത്. എന്നാൽ നായിക നിരയിലേക്ക് സനുഷ വളർന്ന് സുന്ദരിയായി എത്തിയപ്പോൾ താരത്തിന് സിനിമയിൽ അവസരങ്ങൾ വളരെ കുറവായിരുന്നു. 2019-ൽ പുറത്തിറങ്ങിയ ജേർസി എന്ന തെലുങ്ക് ചിത്രത്തിലാണ് സനുഷ എന്ന താരം അവസാനമായി അഭിനയിച്ചത്. ഇപ്പോൾ സനുഷ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ബിബിൻ ജോർജ് നായകനാകുന്ന ഒരു മലയാള ചിത്രത്തിൽ ആണ് .


സിനിമകളിൽ സനുഷയ്ക്ക് അവസരങ്ങൾ കുറവ് ആണെങ്കിലും ടെലിവിഷൻ രംഗത്ത് താരമിപ്പോൾ നിറസാന്നിധ്യമാണ്. ടെലിവിഷൻ പ്രോഗ്രാമുകളിൽ അതിഥിയായി എത്തി പ്രേക്ഷകർക്കിടയിൽ സ്റ്റാറാവുകയാണ് സനുഷ ഇപ്പോൾ .
സ്റ്റാർ മാജിക് എന്ന ഫ്ലവേഴ്സ് ചാനലിലെ പ്രോഗ്രാമിൽ ഒട്ടേറെ തവണ അതിഥിയായി സനുഷ എത്തിയിരുന്നു. ആ ഷോയിൽ സനുഷ എത്തിയതിന് ശേഷമാണ് താരത്തിന്റെ പുത്തൻ പുതിയ ചലച്ചിത്ര വിശേഷങ്ങൾ ആരാധകരും പ്രേക്ഷകരും അറിഞ്ഞ് തുടങ്ങിയത് തന്നെ . ഈ ഷോയിലെ പല എപ്പിസോഡുകളിലും സനുഷ അതിഥിയായി എത്തിയിരുന്നു. ക്രിസ്തുമസ് സ്പെഷ്യൽ എപ്പിസോഡിൽ നടൻ ഉണ്ണി മുകുന്ദനൊപ്പം സനുഷ പങ്കെടുത്തിരുന്നു. ഈ ഷോയുടെ ന്യൂ ഇയർ എപ്പിസോഡിലും ഇരുവരും തന്നെയായിരുന്നു പ്രധാന അതിഥികൾ ആയി എത്തിയത്.

ഇപ്പോഴത്തെ ട്രെൻഡിങ് സോങ്ങായ സാമി സാമി എന്ന പുഷ്പയിലെ ഗാനത്തിന് ആ സ്പെഷ്യൽ എപ്പിസോഡിൽ വച്ച് സനുഷ അടിപൊളി ഡാൻസ് പെർഫോമൻസ് കാഴ്ചവച്ചിരുന്നു. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന തകർപ്പൻ പ്രകടനമാണ് സനുഷ കാഴ്ചവച്ചത് . ഡാൻസിൽ ഉടനീളം എന്തൊരു എനർജിയാണ് എന്നാണ് വീഡിയോ കണ്ട താരത്തിന്റെ ആരാധകർ അഭിപ്രായപ്പെട്ടത്.