പ്രേക്ഷക ശ്രദ്ധ നേടി നാഗചൈതന്യയുടെ പുതിയ ചിത്രം ബംഗാർ രാജുലെ വീഡിയോ സോങ്ങ് കാണാം.

യുവ താരം നാഗചൈതന്യയെ നായകനാക്കി കല്യാൺ കൃഷ്ണ കുരസല സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് ബംഗാർ രാജു . കല്യാൺ കുരസല തന്നെ സംവിധാനം ചെയ്ത് നാഗ്ഗാർജുന നായകനായി എത്തിയ സോഗ്ഗടെ ചിന്നി നയന എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ബംഗാർ രാജു . നേരത്തെ തന്നെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലറും സോങ് ടീസറും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്.

ഗാനരംഗത്തിൽ നാഗചൈതന്യ – ദക്ഷ താര ജോഡികളാണ് ഒന്നിക്കുന്നത്. എൻതാ സക്കാ ഗുന്ധിരോ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത് ബാലാജി ആണ്. ഗാനത്തിന് ഈണം പകർത്തിരിക്കുന്നത് അനുപ് റുബെൻസ് ആണ് . ഈ ഗാനം ആലപിച്ചിരിക്കുന്നത് സായ് മാധവ്, മോഹന, മേഘന , കാവ്യ , അപർണ എന്നിവർ ചേർന്നാണ് .
പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. അടിപൊളി നൃത്ത രംഗങ്ങളുമായി പുറത്തിറങ്ങിയ ഈ ഗാനം സീ മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. താരങ്ങളുടെ ഡാൻസ് പെർഫോമൻസിൽ കളറായ ഈ ഗാനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
കന്ദര കഥാപാത്രമായ നാഗചൈതന്യയെ കൂടാതെ നിരവധി പ്രമുഖ കഥാപാത്രങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

നാഗാർജ്ജുന, രമ്യ കൃഷ്ണൻ , കൃതി ഷെട്ടി, റാവു രമേഷ്, ബ്രഹ്മാജി , വെന്നെല കിഷോർ, ത്സാൻസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് സംവിധായകനായ കല്യാൺ കൃഷ്ണ കുരസല തന്നെയാണ് . ഈ ചിത്രം സീ സ്റ്റുഡിയോസ് , അന്നപൂർണ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. വിജയ് വർദൻ കെ ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.