തമന്ന പോളിച്ചുടക്കി.. താരത്തിൻ്റെ ജ്വാല റെഡ്ഡി കിടിലൻ ഡാൻസ് കാണാം..

വർഷങ്ങൾ ഏറെയായി മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന തെന്നിന്ത്യൻ നായികമാരുടെ ലിസ്റ്റിൽ മുൻ നിരയിലുള്ള താരമാണ് നടി തമന്ന ഭാട്ടിയ . ഹിന്ദി സിനിമകളിലൂടെ ആയിരുന്നു തമന്ന തന്റെ അഭിനയ ജീവിതം ആരംഭിച്ചത് . പക്ഷേ താരത്തിന്റെ കരിയറിൽ ശ്രദ്ധേയ വേഷങ്ങൾ ലഭിച്ചത് തമിഴ്, തെലുങ്ക് സിനിമാ മേഖലയിൽ ആണ് . താരമിപ്പോൾ സജീവമായി തുടരുന്നതും തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ ആണ്. ഗ്ലാമറസ് റോളുകളും ഒപ്പം അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ഈ താരം കൈകാര്യം ചെയ്യുന്നത് വളരെ അനായാസമാണ് . ഇപ്പോഴാകട്ടെ താരം തന്റെ ചിത്രങ്ങളിൽ അഭിനയം പോലെ തന്നെ ഡാൻസ് പെർഫോമൻസ് കാഴ്ചവച്ചും ശോഭിക്കുകയാണ്.

ഡാൻസിൽ രാജക്കന്മാരായ ഒട്ടേറെ നായകന്മാരാണ് തമിഴിലും തെലുങ്കിലും എല്ലാം. എന്നാൽ അവർക്കൊപ്പത്തിന് ഒപ്പം നിന്നു കൊണ്ട് തന്നെ ഡാൻസിൽ ഗംഭീര പ്രകടനം കാഴ്ച വയ്ക്കുകയാണ് തമന്ന . ആൺ ഉ സീറ്റിമാർ എന്ന ചിത്രം തമന്നയുടെ ഈയടുത്തു റിലീസ് ചെയ്ത തെലുഗ് ചിത്രമാണ് . തമന്ന ഈ ചിത്രത്തിൽ കാഴ്ച വച്ച കിടിലൻ ഡാൻസ് പെർഫോമൻസ് വീഡിയോ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് . നടി തമന്നയും താരത്തിന്റെ കിടിലൻ നൃത്ത ചുവടുകളുമാണ് ഈ ഗാനത്തിലെ പ്രധാന ആകർഷണമായി മാറിയിട്ടുള്ളത് .

ഈ ഗാനത്തിൽ തമന്ന ചുവടു വയ്ക്കുന്നത് അതി മനോഹരമായി വളരെ ഫ്ളെക്സിബിൾ ആയാണ് .
ഈ ഡാൻസ് വീഡിയോയ്ക്ക് താഴെ താരം തമന്നയുടെ ഗംഭീര ഡാൻസിനെ പറ്റിയുള്ള നിരവധി കമന്റുകളാണ് നിറയുന്നത്. ’ഒരു സ്പോർട്സ് മൂവിയായാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. സീറ്റിമാർ കബഡി സ്വപ്നം കാണുന്ന ഒരു പറ്റം പെൺകുട്ടികളുടെയും അവരുടെ കോച്ചിന്റെയും , അതേ തുടർന്നുള്ള കഥയുമാണ് ഈ ചിത്രം പറയുന്നത്. ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് മാണി ശർമ ആണ്.