കാമുകന് വേണ്ടി ഏലാം സഹികുന്ന സായി പല്ലവി…! വിരാടപർവ്വം ട്രൈലർ കാണാം..

36733

ബ്രാഹ്മണ്ഡ ചിത്രമായ ബാഹുബലിയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധേ നേടിയ നടനാണ് റാണ ദഗുബതി . അദ്ദേഹത്തെ നായകനാക്കി വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ” വിരാടപർവ്വം ”. ഈ ചിത്രത്തിൽ റാണ ദഗുബതിയുടെ നായികയായി വേഷമിടുന്നത് നടി സായ് പല്ലവിയാണ് .തെലുങ്കാന പ്രദേശത്തെ 1990 കളിലെ നക്സലൈറ്റ് മൂവ്മെന്റിനെ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം ഉഡുഗുല ഒരുക്കിയിട്ടുള്ളത്. ഈ ചിത്രത്തിൽ നായകനായ ദഗുബതി സഖാവ് രാവണ്ണ എന്ന കഥാപാത്രമായാണ് എത്തുന്നത് . ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയും വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റുകയും ചെയ്തിരുന്നു.


അതിന് ശേഷം ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. ടീസറിന്റെ ഹൈലൈറ്റ് സായ് പല്ലവിയുടെ മികച്ച അഭിനയ രംഗങ്ങളാണ്. ചിത്രത്തിൽ റാണ ദഗ്ഗുബതി , സായ് പല്ലവി എന്നിവരെ കൂടാതെ പ്രിയാമണി, നിവേദ പെതുരാജ്, നവീൻ ചന്ദ്ര , നന്ദിതാദാസ് , എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ വേണു ഉഡുഗുല തന്നെയാണ്.

സുധാകർ ചെറുകുറി നിർമ്മിക്കുന്ന ഈ ചിത്രം സുരേഷ് പ്രൊഡക്ഷൻസ് , എസ് എൽ വി സിനിമാസ് എന്നിവയുടെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഡാനിസാലൊ , ദിവാകർമണി എന്നിവരാണ് . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദാണ് . ചിത്രത്തിലെ സംഘടന രംഘങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് പീറ്റർ ഹെയ്ൻ, സ്റ്റെഫാൻ റിഷ്റ്റർ എന്നിവർ ചേർന്നാണ്. സുരേഷ് ബൊബിളി ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത് .