ഭീംല നായക് പ്രീ റീലീസ് വേദിയിയിൽ ഗ്ലാമറസായി സംയുക്ത മേനോൻ.. വൈറൽ വീഡിയോ കാണാം..

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ‘ഭീംല നായക്’ തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. തെലുങ്ക് ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഈ ചിത്രം കേരളത്തിൽ ഉൾപ്പടെ റിലീസ് ചെയ്തിട്ടുണ്ട്.
ഈ ചിത്രത്തിൽ നായികവേഷങ്ങളിൽ എത്തുന്നത് മലയാളി നടിമാരായ സംയുക്ത മേനോനും, നിത്യ മേനോനുമാണ് .

തെലുങ്കിലെ അയ്യപ്പനും കോശിയുമായി എത്തുന്നത് പവൻ കല്യാണും റാണ ദഗ്ഗുബാട്ടിയും ആണ് . തെലുങ്കു പതിപ്പിൽ അയ്യപ്പന് പകരം ഭീംല നായകെന്നും കോശിയ്ക്ക് പകരം ഡാനിയേൽ ശേഖർ എന്നുമായാണ് കഥാപാത്രങ്ങൾ എത്തുന്നത്. ഈ അടുത്ത് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് തന്നെ വമ്പൻ സ്വീകാര്യതയാണ് ലഭിച്ചത്.


ഈ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ നായകന്മാരായ പവൻ കല്യാണും റാണയും ഒപ്പും നായിക സംയുക്തയും മറ്റു താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു. പക്ഷേ പ്രീ റിലീസ് ചടങ്ങളിൽ പവൻ കല്യാണിനെയും റാണയെയും കടത്തി വെട്ടി കൈയടികൾ നേടിയത് നടി സംയുക്തയാണ്. സംയുക്ത കൈയടി നേടിയത് നായകനായ പവൻ കല്യാൺ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിട്ടുള്ള ഒരു ഡയലോഗ് പറഞ്ഞു കൊണ്ടാണ് .
ഈ ഇവന്റിന്റെ വീഡിയോസ് ആരാധകർ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നുണ്ട്.

തെലുങ്ക് അറിയാത്ത സംയുക്ത സിനിമയിലെ കഥാപാത്രത്തിന് ആയി തെലുങ്ക് പഠിച്ച് ഡബ് ചെയ്യുകയായിരുന്നുവെന്നും താരം ഈ പരിപ്പാടിയിൽ പറഞ്ഞു. സംയുക്ത ഈ ചടങ്ങിലും കൂടുതലും തെലുങ്കിൽ തന്നെയാണ് സംസാരിച്ചത്. ഇവന്റിൽ സാരിയിൽ ഹോട്ട് ലുക്കിലാണ് സംയുക്ത എത്തിയത്. വീഡിയോ കണ്ട ആരാധകർ താരത്തിന്റെ മേക്കപ്പ് ലേശം കൂടിയില്ലേ എന്നും അഭിപ്രായപ്പെട്ടു.