പ്രണവിനെ മറ്റൊരാൾ വിവാഹം കഴിക്കുന്നത് താങ്ങാൻ കഴിയില്ല..! ഗായത്രി സുരേഷ്.. ഇൻ്റർവ്യൂ കാണാം..

സോഷ്യൽ മീഡിയയിലെ ട്രോളന്മാർക്ക് പൊങ്കാല ഇടുവാൻ വീണ്ടും ഒരു അവസരം ഒരുക്കി കൊടുത്തിരിക്കുകയാണ് നടി ഗായത്രി സുരേഷ് . ഗായത്രി തന്റെ വിവാഹ കാര്യങ്ങൾ ചോദിക്കുന്ന സമയത്തെല്ലാം നടൻ പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്നും പ്രണവിനെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും ഒട്ടേറെ ഇൻറർവ്യൂകളിൽ ആവർത്തിച്ചിട്ടുണ്ട് .

മാത്രമല്ല, വിനീത് ശ്രീനിവാസൻ പ്രണവിനെ നായകനാക്കി ഒരുക്കിയ ഹൃദയം എന്ന സിനിമ കണ്ടപ്പോൾ അതിലെ കല്യാണി പ്രിയദർശൻ അവതരിപ്പിച്ച പ്രണവിന്റെ ഭാര്യ വേഷം ചെയ്യണം എന്ന് ആഗ്രഹം തോന്നി എന്നും ചിത്രത്തിൽ പ്രണവ് അവതരിപ്പിച്ച ഭർത്താവ് കഥാപാത്രം കണ്ടപ്പോൾ ജീവിതത്തിലും പ്രണവ് നല്ലൊരു ഭർത്താവു ആയിരിക്കുമെന്ന് തോന്നി എന്നും ഗായത്രി സുരേഷ് ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ താരം അഭിമുഖത്തിൽ ആവർത്തിച്ച വാക്കുകൾ സോഷ്യൽ മീഡിയ ട്രോളന്മാർ എടുത്ത് അമ്മാനം ആടുകയാണ്.

ട്രോളുകളിൽ മുഴുവൻ ഗായത്രിയുടെ ഈ അഭിമുഖം നിറയുകയാണ്. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിനോടുള്ള പ്രതികരണത്തിൽ താരം ഇതു കൂടി കൂട്ടിച്ചേർത്തു ; “പ്രണവിനെ മറ്റൊരാള്‍ വിവാഹം കഴിച്ചാല്‍ തനിക്ക് താങ്ങാന്‍ പറ്റില്ല” എന്ന്.

ദൈവം നിശ്ചയിച്ചാൽ പ്രണവ് മോഹൻലാലുമായുള്ള തന്റെ വിവാഹം നടക്കുമെന്നും, യൂണിവേഴ്‌സ് അതിനായി ചില സിഗ്നല്‍ തരും എന്നും താരം പറയുകയുണ്ടായി. ഒരു ദിവസം കാറിൽ യാത്ര ചെയ്യുന്ന സമയത്ത് താൻ ആരെയാവും കല്യാണം കഴിക്കുക എന്നാലോചിച്ച് നോക്കുമ്പോള്‍, ഗായത്രിയുടെ മുന്നില്‍ ഒരു ബസ് പോവുന്നുണ്ടായിരുന്നു എന്നും, ആ ബസിന്റെ പേര് പ്രണവ് എന്നായിരുന്നു എന്നും ഗായത്രി പറഞ്ഞു. ഈ സംഭവം യൂണിവേഴ്‌സിന്റെ ഒരു സിഗ്നലല്ലേ, ഒരു ഉത്തരമല്ലേ എന്നാണ് ഗായത്രിയുടെ ചോദ്യം. ഗായത്രി മലയാള സിനിമയിലേക്ക് എത്തുന്നത് 2015 ല്‍ ആണ്.

ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരം പിന്നീട് ഒരേ മുഖം, സഖാവ്, കരിങ്കുന്നം സിക്സസ്, ഒരു മെക്സിക്കന്‍ അപാരത ,വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, തുടങ്ങിയ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഗായത്രി സുരേഷ് അഭിനയിച്ചിട്ടുണ്ട് .