മമ്മുക്കയുടെ മാസ്സ് ഡയലോഗിലും ആക്ഷൻ രംഗങ്ങളിലും ശ്രദ്ധ നേടി ഭീഷ്മ പർവ്വം ട്രൈലർ.. കാണാം..

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീഷ്മ പർവ്വം. ഈ അടുത്ത് പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം മാർച്ച് മൂന്നിന് ആഗോള റിലീസ് ആയി എത്തും. ഇപ്പോൾ പ്രേക്ഷകർക്കായി ഈ ചിത്രത്തിന്റെ പുത്തൻ ട്രെയ്ലർ പുറത്തു വീട്ടിരിക്കുകയാണ്. കേരളത്തിലെ തീയേറ്ററുകളിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ ഭീഷ്മ പർവ്വത്തിന്റെ ട്രൈലർ പ്രദർശിപ്പിച്ചിരുന്നു. ഈ ട്രൈലെർ സോഷ്യൽ മീഡിയയിൽ ലീക് ആവുകയും ചെയ്തിരുന്നു.

അതേ തുടർന്ന് ഇന്നലെ രാത്രി യൂട്യുബിൽ ഒഫീഷ്യൽ ആയി തന്നെ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്യുക ആയിരുന്നു. ഭീഷ്മ പർവ്വത്തിന്റെ കിടിലൻ മാസ്സ് ട്രൈലർ തന്നെയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് . മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കൽ എന്ന കഥാപാത്രത്തിന്റെ വലിയ കുടുംബവും അവിടെ അരങ്ങേറുന്ന ചില ചേരിപ്പോരുകളും ആണ് ഈ ചിത്രത്തിന്റെ പ്രമേയം എന്നാണ് ടൈലറിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. മെഗാസ്റ്റാറിന്റെ സ്ക്രീൻ പ്രസൻസ് തന്നെയാണ് ഈ ട്രെയ്ലറിന്റെ ഏറ്റവും വലിയ ആകർഷണമായി മാറിയിട്ടുള്ളത്.

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത് അമൽ നീരദും നവാഗതനായ ദേവദത് ഷാജിയും ഒന്നിച്ചാണ്. കേന്ദ്ര കഥാപാത്രമായ മമ്മൂട്ടിയെ കൂടാതെ നെടുമുടി വേണു, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, റംസാൻ, ഹാരിഷ് ഉത്തമൻ, അബു സലിം, അനന്യ, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു,

കെ പി എ സി ലളിത,പോളി വത്സൻ,അനഘ, അനസൂയ ഭരദ്വാജ്, ജിനു ജോസഫ്, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, ധന്യ ഷെബിൻ ബെൻസൺ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വിവേക് ഹർഷൻ ആണ് എഡിറ്റർ. ക്യാമറ കൈകാര്യം ചെയ്യതിരിക്കുന്നത് ആനന്ദ് സി ചന്ദ്രൻ ആണ് . ചിത്രത്തിന് സംഗീതം പകർത്തിരിക്കുന്നത് സുഷിൻ ശ്യാം ആണ്.