കടൽ തീരത്ത് ജീൻസും ബനിയനിലും ഗ്ലാമറസായി നിമിഷ സജയൻ..! ഫോട്ടോഷൂട്ട് കാണാം..

2017 ൽ പ്രദർശനത്തിന് എത്തിയ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് നടി നിമിഷ സജയൻ . ചിത്രത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായിട്ടാണ് താരം അഭിനയിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ വളരെ മികച്ച പ്രകടനം കാഴ്ചവച്ച നിമിഷ സിനിമരംഗത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. അതോടെ ഒട്ടേറെ അവസരങ്ങൾ നിമിഷയെ തേടിയെത്തി.

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഈട, ഒരു കുപ്രസിദ്ധ പയ്യൻ , ചോല, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ , നായാട്ട് ,മാലിക്ക് ,തുടങ്ങീ ചിത്രങ്ങളിൽ എല്ലാം നിമിഷ അഭിനയിച്ചു. ഓരോ ചിത്രങ്ങളിലേയും താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നിമിഷയുടെ ഗംഭീര പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരത്തെ തേടിയെത്തി.
ഒരു കുപ്രസിദ്ധ പയ്യൻ , ചോല തുടങ്ങി ചിത്രങ്ങളിലെ അഭിനയ മികവിനാണ് നിമിഷയ്ക്ക് അവാർഡ് ലഭിച്ചത്. നിലവിൽ ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ് താരം.

ചേര, ജിന്ന്, ഇന്നലെ വരെ , ഒരു തെക്കൻ തല്ല് കേസ് തുടങ്ങി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന നിമിഷയുടെ ഏറ്റവും പുത്തൻ സിനിമകൾ . തുറമുഖം എന്ന നിവിൻ പോളി ചിത്രത്തിലും നിമിഷ വേഷമിടുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമാണ് നിമിഷ . തന്റെ പുത്തൻ ഫോട്ടോസും വീഡിയോസും സിനിമാ വിശേഷങ്ങളും എല്ലാം തന്നെ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് നിമിഷയുടെ പുത്തൻ ഫോട്ടോസാണ്.

താരം തന്നെയാണ് തന്റെ ഇസ്റ്റഗ്രാം പേജിലൂടെ ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.
കടൽത്തീരത്ത് വളരെ സുന്ദരിയായി നിൽക്കുന്ന നിമിഷയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കടൽത്തീരത്ത് തിരമാലകൾക്കിടയിൽ സിംപിൾ ഡ്രസിൽ സിംപിൾ ലുക്കുമായാണ് നിമിഷ എത്തിയിരിക്കുന്നത് . താരത്തിന്റെ ഈ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിമിഷയുടെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് വിഷ്ണുവാണ്.