അയ്യപ്പനും കോശിയും തെലുങ്കിൽ.. “ഭീംല നായക്” ട്രൈലർ കണ്ട് ഞെട്ടി ആരധകർ..

മാസ് രംഗങ്ങളൊരുക്കി അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ “ഭീംല നായക് ” ട്രൈലർ പുറത്തിറങ്ങി. സച്ചി സംവിധാനം ചെയ്ത് 2020 ൽ പുറത്തിറങ്ങിയ മാസ്സ് ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ബോക്സ് ഓഫീസിൽ വമ്പൻ വിജയം കാഴ്ചവച്ച ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ഭീംല നായക് ഈ മാസം 25 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. അതിന് മുന്നോടിയായാണ് സിത്താര എന്റർടൈൻമെന്റ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്.

അക്ഷൻ രംഗങ്ങൾ നിറച്ച ഒരു മാസ്സ് ട്രൈലറാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. തെലുങ്ക് പതിപ്പിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ എന്ന കഥാപാത്രമായി പവൻ കല്യാണും പൃഥ്വിരാജിന്റെ കോശി എന്ന കഥാപാത്രമായി എത്തുന്നത് റാണ ദഗ്ഗുബാട്ടിയുമാണ് . നിത്യ മേനോൻ , സംയുക്ത മേനോൻ എന്നിവരാണ് ചിത്രത്തിലെ നായിക വേഷങ്ങളിൽ എത്തുന്നത്. കണ്ണമ്മ എന്ന കഥാപാത്രമായി നിത്യയും റാണ ദഗ്ഗുബാട്ടിയുടെ ഭാര്യയുടെ കഥാപാത്രമായി സംയുക്തയും വേഷമിടുന്നു.

പവൻ കല്യാണിന്റെ ആരാധകർക്ക് മികച്ചൊരു ദൃശ്യവിരുന്ന് തന്നെയാണ് ട്രൈലറിൽ ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിട്ടുള്ളത് ത്രിവിക്രം ശ്രീനിവാസാണ്. തമൻ എസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത് . എഡിറ്റർ നവീൻ നൂലി . സിത്താര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഒരുക്കിയിട്ടുള്ള ഈ ചിത്രത്തിന്റെ റിലീസിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ .