ഗൗണിൽ അതി സുന്ദരിയായി സനുഷ സന്തോഷ്..! ഇൻസ്റ്റാഗ്രാമിൽ മേക്കപ്പ് വീഡിയോ പങ്കുവച്ച് താരം..

മലയാള സിനിമരംഗത്ത് ബാലതാരമായി എത്തി മികച്ച പ്രകടനം കാഴ്ചവച്ച് ജനഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് നടി സനുഷ സന്തോഷ്. ഒട്ടേറെ ചിത്രങ്ങളിൽ സനുഷ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. സനുഷ കൂടുതലായി ബാലതാര വേഷമണിഞ്ഞത് സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങളിൽ ആയിരുന്നു. കാഴ്ച എന്ന സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സനുഷ ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിരുന്നു.


പിന്നീട് വർഷങ്ങൾക്ക് ശേഷം ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി മിസ്റ്റർ മരുകൻ എന്ന ചിത്രത്തിലൂടെ നായികയായി താരം അരങ്ങേറി. പക്ഷേ നായിക വേഷങ്ങളിൽ താരത്തിന് ശ്രദ്ധ നേടാൻ സാധിച്ചില്ല . എന്നിരുന്നാലും സക്കറിയുടെ ഗർഭിണികൾ എന്ന ചിത്രത്തിലെ അതിഗംഭീര പ്രകടനത്തിന് സനുഷയ്ക്ക് വീണ്ടുമൊരു സംസ്ഥാന അവർഡ് കൂടി ലഭിച്ചു.

ഒരു വർഷം മുമ്പ് ഒരു വീഡിയോയിലൂടെ സനുഷ തന്റെ ആരാധകരോട് ലോക്ക് ഡൗൺ നാളുകളിലെ തന്റെ വിഷാദരോഗത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് താൻ അതിൽ നിന്ന് തിരിച്ചുവന്നതെന്നും സനുഷ വ്യക്തമാക്കിയിരുന്നു.

അഭിനയജീവിതത്തിലെ ആ ഇടവേളയ്ക്ക് ശേഷം ഫ്ലവർസ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ അതിഥിയായി എത്തിയ സനുഷയെ ആണ് മലയാളികൾ കാണുന്നത്.
ടെലിവിഷൻ പ്രോഗ്രാമുകളിൽ നിറ സാന്നിധ്യമായ സനുഷ മഴവിൽ മനോരമയിലെ സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയിലും അതിഥിയായി എത്തിയിരുന്നു. ആ ഷോയിൽ എത്തിയ താരത്തിന്റെ ലുക്കാണ് സമൂഹ മാധ്യങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. സ്റ്റേജിലേക്ക് എത്തുന്നതിന് മുൻപ് മേക്കപ്പ് ചെയ്ത് ഒരുങ്ങുന്ന വിഡിയോയാണ് സനുഷ പങ്കുവച്ചത്. വീഡിയോയിൽ ഹോട്ട് ലുക്കിലാണ് താരം എത്തിയിട്ടുള്ളത് . സനുഷയുടെ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.