സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ മലയാളത്തിലെ ആദ്യ സ്വവർഗാനുരാഗ സിനിമ..! “ഹോളി വൂണ്ട്” ട്രൈലർ കാണാം..

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഹോളി വൗണ്ട് എന്ന ചിത്രത്തിന്റെ ട്രൈലറാണ്. സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ഹോളി വൗണ്ട് ന്റെ ട്രൈലറിന് വൻ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അശോക് ആർ നാഥ്‌ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സ്വവർഗാനുരാഗം എന്ന പേര് നൽകിയിരിക്കുന്നു. പോൾ വൈക്ലിഫാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.

ഈ ചിത്രം നിർമ്മിക്കുന്നത് സന്ദീപ് ആർ ആണ്. ഉണ്ണി മടവൂർ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് നിരവഹിച്ചിരിക്കുന്നത് വിപിൻ മണ്ണൂറാണ്. ഈ ചിത്രത്തിന്റെ ട്രൈലറിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ശ്രദ്ധയാണ് ലഭിച്ചിട്ടുള്ളത്. സംവിധായകനായ അശോക് ആർ നാഥ്‌ മറ്റുള്ള സിനിമകളിൽ നിന്ന് വേറിട്ട് ധീരമായ പരീക്ഷണമാണ് ഈ ചിത്രത്തിലൂടെ ഏറ്റെടുത്തിരിക്കുന്നത്.

സ്വവർഗാനുരാഗത്തെ പറ്റി ഒട്ടേറെ വിവാദങ്ങളും ചർച്ചകളും നിറഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വിഷയവുമായി ഒരു ടീം പ്രേഷകരുടെ മുമ്പാകെ എത്താൻ ഒരുങ്ങുന്നത്. മോഹൻലാൽ ഗംഭീര പ്രകടനം കാഴ്ചവച്ച മരക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഹോളി വൂണ്ടിനും സംഗീതം ഒരുക്കുന്നത്. ജാനകി സുധീർ, അമൃത എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നേരത്തെ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ പോസ്റ്റർ വളരെയധികം ജനശ്രദ്ധ ആകർഷിച്ചിരുന്നു.

https://youtu.be/VVRnxPBhcPM

മോഹൻലാൽ പ്രധാന വേഷത്തെ അവതരിപ്പിച്ച മിഴികൾ സാക്ഷി, ക്രോസ്സ് റോഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ആണ് അശോക് ആർ നാഥ്‌. ഹോളി വൂണിന്റെ പ്രമേയമായി എടുത്തിരിക്കുന്നത് ‘കുട്ടികാലം മുതലേ പ്രണയത്തിലാകുന്ന രണ്ട് ചെറുപ്പക്കാരികൾ ഒരിടവേളയ്ക്ക് ശേഷം കണ്ടുമുട്ടുമ്പോൾ ഉള്ള സംഭവങ്ങളാണ് ‘ . ഈ ചിത്രത്തിന്റെ ഒട്ടുമിക്ക രംഗങ്ങളും ഷൂട്ടിംഗ് ചെയ്തിരുന്നത് കൊല്ലം ജില്ലയിലായിരുന്നു.