പ്രിയ നടി ഭാവന നായികയായി എത്തുന്ന “ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട്ട് കോം” ട്രൈലർ കാണാം..

സൂപ്പർ ഹിറ്റ് മലയാള സിനിമയായ നമ്മൾ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മലയാളികളുടെ സ്വന്തം ഭാവന. സിദ്ധാർഥ് , ജിഷ്ണു.എന്നീ രണ്ട് നായകന്മാർക്കൊപ്പം അണിനിരന്ന നായിക കഥാപാത്രങ്ങളായിരുന്നു രേണുകയും ഭാവനയും . ഇവരെ കൂടാതെ ഒരു പിടി യുവ താരങ്ങളും ഈ സിനിമയിൽ വേഷമിട്ടു. ആദ്യ ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഏറെടുത്തു . സഹനടി വേഷത്തിൽ ആയിരുന്നു ആരംഭമെങ്കിലും പ്രേക്ഷക പ്രിയങ്കരിയായി മാറിയ താരത്തിന് നായിക പദവിയിലേക്ക് ഉയരാൻ വളരെ കുറച്ച് സമയം മാത്രമേ വേണ്ടി വന്നുള്ളു.


ഭാവനയുടെ താരമൂല്യം ഉയർത്തിയ ചിത്രമായിരുന്നു ജന പ്രിയ നായകൻ ദിലീപിന്റെ എക്കാലത്തെയും മികച്ച കോമഡി ചിത്രമായ സി ഐ ഡി മൂസ . പ്രേക്ഷകർ ഇപ്പോഴും ഓർത്തു ചിരിക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് , കന്നഡ ചിത്രങ്ങളിലും ഭാവന ശോഭിച്ചു.

താരത്തെ പിന്തുടർന്നെത്തിയ വിവാദ സമയത്തായിരുന്നു താരത്തിന്റെ വിവാഹവും. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് താരം മാറി നിന്നിരുന്നു. പിന്നീട് ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ തിരിച്ചു വരവ് നടത്തിയ താരം തെലുങ്കിൽ സജീവമായി. തെലുങ്ക് സിനിമയിൽ ശ്രദ്ധ നൽകിയ താരം തിരക്കിട്ട നായികയായി മാറിയിരിക്കുകയാണ് . കൈ നിറയെ തെലുങ്ക് ചിത്രങ്ങളുമായി നിൽക്കുന്നതാരം മലയാള സിനിമയിൽ നിന്ന് വിട്ടു നില്കുകയാണ് . താരത്തിന്റെ ഉറ്റ സുഹൃത്താക്കളാണ് പ്രേഷകരുടെ പ്രിയ താരങ്ങളായ രമ്യ നമ്പീശൻ,മൃദുല,സയനോര തുടങ്ങിയവർ. ഇപ്പോഴും ഇവർ ഏവരും ഒന്നിക്കുകയും അ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

താരത്തിന്റെ പുത്തൻ കന്നഡ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുകയാണ്. ഡാർലിംഗ് കൃഷ്ണ നായികയായി നാഗശേഖർ സംവിധാനം ചെയ്ത “ശ്രീകൃഷ്ണ അറ്റ് ജിമെയിൽ ഡോട്ട് കോം” എന്ന കന്നഡ ചിത്രത്തിന്റെ ട്രൈലറാണ് റിലീസ് ചെയ്തിരിക്കുന്നത്. സന്ദേഷ് പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമിക്കുന്നത്. കന്നഡ ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ 12 ലക്ഷത്തിലധികം കാഴ്ചക്കാരായി ഈ ചിത്രത്തിന്റെ ട്രെൻഡിങ് ട്രൈലെർ സ്വന്തമാക്കിയത്.