സോഷ്യൽ മീഡിയയിൽ വൈറലായി സ്പൈസ് ജെറ്റ് എയർഹോസ്റ്റസിൻ്റെ ശ്രീവലി ഡാൻസ്..

പ്രേക്ഷകർക്കിടയിൽ വൻ തരംഗം സൃഷ്ടിച്ചവയാണ് പുഷ്പ എന്ന അല്ലു അർജുൻ ചിത്രത്തിലെ എല്ലാ ഗാനങ്ങളും . ചിത്രത്തിൽ ഓരോ ഗാനം പുറത്തിറങ്ങുമ്പോഴും അതിന് നൃത്ത ചുവടുകളുമായി മാത്രമല്ല ആരാധകരും എത്തിയിരുന്നു. ശ്രീവല്ലി ഗാനത്തിന് ഒട്ടേറെ പ്രേക്ഷകരാണ് റീൽസുമായി മുന്നോട്ടു വന്നത്. എന്നാൽ ഇവർക്കല്ലാം ഇടയിൽ ഒരാൾ മാത്രം ശ്രദ്ധ നേടി . ഒരു എയർഹോസ്റ്റസിന്റെ നൃത്തമാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഉമ മീനാക്ഷിയെന്നാണ് ഈ സുന്ദരിയുടെ പേര് . ശ്രീവല്ലി ഗാനത്തിലൂടെയല്ല ഉമ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്.

എ ആർ റഹ്മാന്റെ പ്രശസ്തമായ ‘ടേക്ക് ഇറ്റ് ഈസി ഉർവ്വശി’ എന്ന ഗാനത്തിനും സാറ അലി ഖാന്റെ ഏറ്റവും പുതിയ ഡാൻസ് നമ്പറായ ‘ചക ചക’ എന്ന ഗാനത്തിനും ഇതിന് മുൻപ് ഉമ ഡാൻസ് ചെയ്ത് സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ഫ്ലൈറ്റിൽ വെച്ച് തന്നെയാണ് ഉമ പുഷ്പയിലെ ഗാനത്തിന് ചുവടുവച്ചിരിക്കുന്നത് . ഇതുകൊണ്ട് തന്നെയാണ് ഉമ ചെയ്ത ശ്രീവല്ലി റീൽസ് ശ്രദ്ധ നേടാൻ കാരണം. അല്ലു അർജുൻ ശ്രീവല്ലി’ ഗാനത്തിന് സ്ലിപ്പർ ഉപയോഗിച്ചപ്പോൾ ഉമ ഉപയോഗിച്ചത് തന്റെ ഷൂ ആണ് .

വിമാനത്തിൽ വച്ച് റീൽസ് ചെയ്ത ഉമ ഗ്രൗണ്ടിൽ വെച്ച് തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്തത് എന്നും വിമാനത്തിൽ യാത്രക്കാർ ഇല്ലാത്ത സമയമാണെന്നും വ്യക്തമാക്കുന്നുണ്ട്. ഇൻസ്‌റ്റഗ്രാമിൽ ഉമ ഷെയർ ചെയ്ത ഈ വീഡിയോയുടെ കൂടെ വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് പെർമിഷൻ എടുത്തിരുന്നു എന്ന കുറിപ്പും ഉമ ഷെയർ ചെയ്തിട്ടുണ്ട്. കൂടാതെ ഇൻസ്റ്റഗ്രാമിൽ ഇത് കൂടി ഉമ രേഖപ്പെടുത്തി ” ട്രെൻഡിനൊപ്പം പറക്കുകയാണെന്നും, സുരക്ഷാ നിർദ്ദേശങ്ങൾ എല്ലാം പാലിച്ചിരുന്നെന്നും “.


ഉമ ഇതിനു മുൻപും വിമാനത്തിനുള്ളിൽ നിന്ന് നിരവധി വീഡിയോകൾ ചെയ്തിരുന്നു.
ഉമയുടെ ശ്രീവല്ലി ഡാൻസ് പെർഫോമൻസും ആരാധകർ സന്തോഷത്തോടെ ഏറ്റെടുത്തിട്ടുണ്ട്. ഒട്ടേറെ പ്രേക്ഷകരാണ് പുഷ്പ’യിലെ ശ്രീവല്ലി ഗാനത്തിന് അല്ലു അർജുന്റെ സ്റ്റെപ്പ് അനുകരിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.