വെള്ള സാരിയിൽ സുന്ദരിയായി ഷംന കാസിം..! ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം..

അഭിനേത്രി, നർത്തകി, മോഡൽ എന്നീ മേഖലകളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താര സുന്ദരിയാണ് നടി ഷംന കാസിം. അമൃത ടി.വിയിലെ സൂപ്പർ ഡാൻസർ എന്ന പരിപ്പാടിയിലൂടെ ആയിരുന്നു ഷംന മിനിസ്ക്രീനിൽ എത്തിപ്പെടുന്നത്. തുടർന്ന് താരത്തിന് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. മഞ്ഞു പോലോരു പെൺകുട്ടി, എന്നിട്ടും തുടങ്ങി ചില ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും ആ ചിത്രങ്ങളും അതിലെ താരത്തിന്റെ കഥാപാത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയില്ല. തെലുങ്ക് ചിത്രമായ ശ്രീ മഹാലക്ഷ്മി എന്ന ചിത്രത്തിലാണ് ഷംന ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്യുന്നത്.

തമിഴ് ചിത്രമായ മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിലും താരം നായികയായി ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ ഷംന എന്നറിയപ്പെട്ട താരം അന്യഭാഷാ ചിത്രങ്ങളിൽ പൂർണ്ണ എന്ന പേരിലാണ് അറിയപ്പെടുന്നത് . നിലവിൽ തെലുങ്കിലെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് ഷംന .

മലയാളം, തമിഴ് , തെലുങ്ക്, കന്നഡ തുടങ്ങി ഭാഷാ ചിത്രങ്ങളിൽ എല്ലാം തന്നെ അഭിനയിക്കുന്നതിനാൽ നിരവധി ആരാധകരാണ് ഷംനയ്ക്കുള്ളത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വീഡിയോസും പുത്തൻ ഫോട്ടോഷൂട്ടുകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഷംന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. ” ചിരിച്ചുകൊണ്ട് , ശ്വാസം എടുത്തു കൊണ്ട്, പതുക്കെ മുന്നേറൂ ” എന്ന ക്യാപ്ഷനോടെയാണ് ഷംന തന്റെ പുത്തൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. വൈറ്റ് കളർ പ്രിന്റഡ് സാരിയും സ്ലീവ് ലെസ് ബ്ലൗസും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് താരം .

മരങ്ങളുടേയും പാറക്കെട്ടുകളുടേയും അരികിൽ അതിസുന്ദരിയായാണ് താരം എത്തിയിട്ടുള്ളത്. സാരി ഡിസൈൻ ചെയ്തിരിക്കുന്നത് ഭാർഗവിയാണ്. ഇമ്രാനാണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നതും ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നതും.