അതിമനോഹര നൃത്ത ചുവടുകളുമായി അനുപമ.. താരത്തിൻ്റെ റൗഡി ബോയ്സിലെ വീഡിയോ സോങ്ങ് കാണാം..

യുവ ഹൃദയങ്ങളുടെ ഹരമായി മാറിയ പ്രേമം എന്ന മലയാള ചിത്രത്തിലൂടെ മൂന്ന് താര സുന്ദരിമാരെയാണ് സിനിമ ലോകത്തിന് സമ്മാനിച്ചത്. അതിൽ നിവിൻ പോളിയുടെ നായികമാരിൽ ഒരാളായി സിനിമാലോകത്തിലേക്ക് രംഗപ്രവേശനം ചെയ്ത് പ്രക്ഷേകശ്രദ്ധ നേടിയ നടിയാണ് അനുപമ പരമേശ്വരൻ . സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് മറ്റ് രണ്ട് നായികമാർ. ഇരുവരും മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി അഭിനയിച്ച് , സിനിമാ ലോകത്തെ തിരക്കുള്ള നായികമാരായി മാറിയിരിക്കുകയാണ്.

അനുപമയും അരങ്ങേറ്റം കുറിച്ചത് മലയാളത്തിൽ ആയിരുന്നു എങ്കിലും താരത്തെ തേടി കൂടുതൽ അവസരങ്ങളും വന്ന് ചേർന്നത് തെലുങ്ക് , തമിഴ് ഭാഷ ചിത്രങ്ങളിൽ നിന്നുമായിരുന്നു. ഇന്ന് നിരവധി ചിത്രങ്ങൾ ചെയ്ത് തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് അനുപമ . ക്യാമറയ്ക്ക് മുന്നിൽ എത്തി പ്രേക്ഷകർ അറിയപ്പെടുന്നതിന് മുൻപ് അസിസ്റ്റൻ്റ് ഡയറക്ടർ ആയും അനുപമ സിനിമയിൽ പ്രവർത്തിച്ചിരുന്നു.

അനുപമയുടെ പുതിയ ചിത്രത്തിലെ ഒരു ഗാന രംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. റൗഡി ബോയ്സ് ചിത്രത്തിലെ ബ്രിന്ധാവനം എന്നാരംഭിക്കുന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത്. അനുപമയുടെ കിടിലൻ ഡാൻസ് പെർഫോമൻസ് ആണ് ഈ ഗാനരംഗത്തിലെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെ ആരാധകരാണ് കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

താരം ഇത്രയും അടിപൊളിയായി ഡാൻസ് ചെയ്യുമെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു അതിൽ കൂടുതൽ കമന്റ്സും എത്തിയത്. അനുപമയുടെ നൃത്ത ചുവടും മങ്ലിയുടെ ഗാനാലാപന സൗന്ദര്യവും ഈ ഗാനത്തെ കൂടുതൽ മനോഹരമാക്കുന്നു. ഈ ഗാനത്തിൻ്റെ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ഒട്ടേറെ കാഴ്ച്ചക്കാരെ സ്വന്തമാക്കി മുന്നേറുകയാണ് അനുപമയുടെ ഈ വീഡിയോ ഗാനം .