പൂളിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി ശ്രിദ്ധ..! ഫോട്ടോഷൂട്ട് കാണാം..

നിരവധി സിനിമകളിലൂടെ മികച്ച അഭിനയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് നടി ശ്രിന്ദ. 1983 എന്ന നിവിൻ പോളി ചിത്രത്തിലെ സുശീല എന്ന ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ശ്രിന്ദ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്.  ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ  സച്ചിനെ അറിയാത്ത പെൺകുട്ടിയായി ശ്രിന്ദ മികച്ച പ്രകടനമായിരുന്നു  കാഴ്ചവച്ചത്. അതിന് ശേഷം താരം ശ്രദ്ധിക്കപ്പെടുകയും ഒട്ടേറെ ആരാധകരെ താരത്തിന് ലഭിക്കുകയും ചെയ്തു.


സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒട്ടേറെ ഫോട്ടോഷൂട്ടുകൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ശ്രിന്ദ കൂടുതലായും ഫോട്ടോ പൂട്ടുകൾ നടത്താറുള്ളത് ബ്രാൻഡുകൾക്കും ഷോപ്പുകളും ജൂവലറികൾക്കും ഒക്കെ വേണ്ടിയാണ് . അമേര ജ്യുവൽസിന് വേണ്ടിയുള്ള ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. ഈ ഫോട്ടോഷൂട്ട്  നടത്തിയിരിക്കുന്നത് സ്വിമ്മിങ് പൂളിൽ വച്ചാണ്.പൂളിൽ നീലനിറത്തിലുള്ള ഡ്രസ്സിലാണ് ശ്രിദ്ധ എത്തിയിട്ടുള്ളത്. അമേരയുടെ ആഭരണങ്ങൾ കഴുത്തിലും കാതിലും അണിഞ്ഞ് സുന്ദരിയായാണ് താരം എത്തിയിട്ടുള്ളത്.  ശ്രിന്ദയുടെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് അഞ്ജന അന്നയാണ്. സ്റ്റൈലിംഗും മേക്കപ്പും രേഷ്മ തോമസിന്റെ ഷിമ്മർ മീയാണ്  ചെയ്തിരിക്കുന്നത്.

ഈ പൂൾ ഫോട്ടോഷൂട്ടിന് ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.
ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിൽ  ശ്രിന്ദയെയും മറ്റു രണ്ട് താരങ്ങളെയും ഒരു ടെലിവിഷൻ പ്രോഗ്രാം വസ്ത്രധാരണത്തിന്റെ പേരിൽ കളിയാക്കിയിരുന്നു. ഇതിന് എതിരെ ശ്രിദ്ധ സോഷ്യൽ മീഡിയയിലൂടെ തുറന്നടിച്ചിരുന്നു. അന്ന് ഇതേ  പിന്തുണച്ച് നിരവധി സിനിമ നടിമാരാണ് ശ്രിന്ദയ്ക്ക് പിന്തുണയുമായി മുന്നോട്ട് വന്നത്. ശ്രിന്ദയുടെ അടുത്ത റിലീസ് ചിത്രം സൂപ്പർ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഭീഷ്മപർവമാണ്  .