വൈറ്റ് ഡ്രസ്സിൽ സ്‌റ്റൈലിഷ് ലുക്കിൽ എത്തി നടി മീര നന്ദൻ ; ദുബായിയിലെ ജുമൈറ ബീച്ചിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

ഒരു കാലത്ത് സിനിമയിൽ സജീവമായി പിന്നീട് സിനിമയിൽ നിന്ന് ഇടവേള എടുത്ത് നിലവിൽ അജ്മാനിലെ ഗോൾഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന താരമാണ് നടി മീരാനന്ദൻ. 2017 ന് ശേഷം അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം നടി  മീരാനന്ദൻ വീണ്ടും ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുകയാണ്. ലവ് ജിഹാദ് എന്ന ചിത്രത്തിലൂടെയാണ് മീര നന്ദൻ തിരിച്ചു വരവ് നടത്തുന്നത്. ദുബൈയിൽ തന്നെ ആയിരുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം.  ഉടൻ തന്നെ ഈ ചിത്രം പ്രദർശനത്തിനെത്തും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.


സിനിമരംഗത്ത് നിന്ന് താരം വിട്ടു നിന്നെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരത്തിന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം തന്നെ  ആരാധകരുമായി താരം പങ്കുവെക്കാറുണ്ടായിരുന്നു. അത്തരത്തിൽ താരം പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.   ദുബായിയിലെ ജുമൈറ ബീച്ചിൽ സ്‌റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.


മീരയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് മഹാഫൂസ് ആണ്  . താരത്തിന്റെ ചിത്രങ്ങൾക്ക്  മികച്ച പ്രതികരണമാണ് ആരാധകർ നൽകുന്നത്. “ഇത് ക്ലിക്കുചെയ്യുമ്പോൾ ഞാൻ മൂളുന്ന പാട്ട് നിങ്ങൾക്ക് ഊഹിക്കാമോ?”, എന്ന അടിക്കുറിപ്പോടെയാണ് മീര തന്റെ ചിത്രങ്ങൾ പങ്കു വച്ചിട്ടുള്ളത്. 2008-ൽ പ്രദർശനത്തിനെത്തിയ  ദിലീപ് ചിത്രം മുല്ലയിലൂടെയാണ് മീര അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ഈ സിനിമയിൽ ദിലീപിന്റെ നായികയായാണ് മീര എത്തിയത്.
സിനിമ രംഗത്തേക്ക് എത്തുന്നതിന്  ഒരു മ്യൂസിക് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തുകയും ശേഷം ആ പ്രോഗ്രാമിന്റെ അവതരകയായി ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പിന്നീട് ആ ഷോയിൽ നിന്നും മീരയ്ക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. മുല്ല എന്ന ചിത്രത്തിന് ശേഷം നിരവധി സിനിമകളിൽ താരം നടിയായും സഹനടിയായും എല്ലാം ശ്രദ്ധിക്കപ്പെട്ടു.