ഗൗണിൽ ഗ്ലാമറസ്സ് ലുക്കിൽ നടി മീര ജാസ്മിൻ ; താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…

നിരവധി ചിത്രങ്ങളിലെ മികവുറ്റ അഭിനയ പ്രകടനം കൊണ്ട് പ്രേക്ഷക പ്രിയങ്കരിയായി മാറിയ നടിയാണ് മീര ജാസ്മിൻ. എല്ലാ നായികമാരെയും പോലെ വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തെങ്കിലും അതിഗംഭീരമായി ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് താരമിപ്പോൾ. സത്യൻ അന്തിക്കാടിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ‘മകൾ’ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ തിരിച്ചു വരവ് നടത്തുന്നത്.  സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയതോടെ സോഷ്യൽ മീഡിയയിലും സജീവമായിരിക്കുകയാണ് താരം ഇപ്പോൾ. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് തന്റെ ഇസ്റ്റഗ്രാം പേജിലൂടെ മീര പങ്കുവച്ചിരിക്കുന്നത്.

നിങ്ങളുടേതായ മാന്ത്രികത സൃഷ്ടിക്കൂ’ എന്ന ക്യാപ്ഷനോടെയാണ് മീര തന്റെ  ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ലാവൻഡർ നിറത്തിലുള്ള സ്ളീവ് ലെസ് ഗൗൺ ധരിച്ച് അതിസുന്ദരിയായാണ് മീര ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.  രാഹുൽ ജാൻഗ്യാനി ആണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. അനിഖ ജയിൻ ആണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്.  ഹെയർ ചെയ്തിരിക്കുന്നത് അരവിന്ദ് ആണ്. ആരാധകർക്കിടയിൽ വൻ സ്വീകാര്യതയാണ് വാലന്റൈൻ ദിനത്തിൽ താരം പങ്കുവെച്ച ഈ ചിത്രങ്ങൾക്ക്  ലഭിക്കുന്നത്.   പൂർണിമ ഇന്ദ്രജിത്ത്, ദീപ്തി വിധു പ്രതാപ് തുടങ്ങി നിരവധി താരങ്ങളാണ് മീരയുടെ ചിത്രത്തിന് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.


സോഷ്യൽ മീഡിയയിൽ താരം സജീവമായതിന് ശേഷം ഇടയ്ക്ക് പുത്തൻ ഫോട്ടോ ഷൂട്ടുകളും വീഡിയോകളും ആരാധകരുമായി പങ്കുവെയ്‌ക്കാറുണ്ട്. ഈ കഴിഞ്ഞദിവസം താരത്തിന്റെ പുത്തൻ ചിത്രമായ ‘മകൾ’ സിനിമയുടെ സെറ്റിൽ നിന്നുള്ള ഒരു വീഡിയോയും താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. ഇത് കൂടാതെ, തന്റെ കുടുംബവിശേഷങ്ങളും കുടുംബാംഗങ്ങളുടെ ചിത്രങ്ങളും മറ്റും താരം പോസ്റ്റ് ചെയ്യാറുണ്ട്.