വീണ്ടും ലിപ് ലോക്ക് രംഗവുമായി കുഞ്ചാക്കോ ബോബൻ.. ഒട്ടിലെ മനോഹര ഗാനം.. കാണാം..

മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ എന്ന വിശേഷണത്തിന് അർഹനായ താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. 90-റുകളിലെ മലയാള ചിത്രങ്ങളിൽ   അഭിനയ രംഗത്തേക്ക് ഒരു  റൊമാന്റിക് ഹീറോയായി കടന്നു വന്ന താരം യൂത്തിന് ഇടയിൽ പ്രതേകിച്ച് പെൺകുട്ടികളുടെ പ്രിയങ്കരനായി മാറി. വർഷങ്ങൾ കൂടും തോറും താരം കൂടുതൽ ചെറുപ്പക്കാരനായി വന്നുകൊണ്ടിരിക്കുകയാണ് എന്നാണ്  ആരാധകരുടെ കമന്റുകൾ. ടി.പി ഫെല്ലിനി  സംവിധാനം ചെയ്ത് ചാക്കോച്ചനും തമിഴ് നടൻ അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപത്രങ്ങള അവതിപ്പിക്കുന്ന പുത്തൻ ചിത്രമാണ് ഒറ്റ് . പ്രണയ ദിനത്തിൽ ഈ ചിത്രത്തിലെ മനോഹരമായ പുത്തൻ റൊമാന്റിക് ഗാനം പുറത്തുവിട്ടിരിക്കുകയാണ്.


  ചാക്കോച്ചനും ചിത്രത്തിലെ നായിക ഈഷ റെബ്ബയും ആണ് ഈ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് . തീവ്രമായ പ്രണയ രംഗങ്ങൾ നിറഞ്ഞ ഈ ഗാനത്തിന്റെ ഹൈലൈറ്റായി മാറിയിട്ടുള്ളത് കുഞ്ചാക്കോ ബോബന്റെയും ഈഷയുടെയും ലിപ് ലോക്ക് സീനാണ്.യൂട്യൂബിൽ വിഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകളിൽ ഒന്ന് ചാക്കോച്ചൻ അടുത്തിടെയായി ടോവിനോയ്ക്ക് പഠിക്കുവാണോ എന്നാpkpണ് .  റാേമാന്റിക്ക് സീനുകളിൽ ചാക്കോച്ചനെ വെല്ലാൻ ഇപ്പോഴും യൂത്ത് നായകന്മാർക്ക് പോലും സാധിക്കില്ല എന്നതാണ് മറ്റ് ചില ആരാധകരുടെ കമന്റ്.


ശ്വേത മോഹൻ ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറും സംഗീതം നൽകിയിരിക്കുന്നത് എ.എച്ച് കാഷിഫും ആണ്.  ചാക്കോച്ചന്റേയും ഈഷയുടെയും ഇഴുകി ചേർന്നുള്ള പ്രണയ രംഗങ്ങളും ശ്വേതയുടെ അതി മനോഹര ശബ്ദവും ചേർന്നപ്പോൾ ഈ ഗാനം കൂടുതൽ ശ്രദ്ധ നേടി. കമിതാക്കൾക്ക് പ്രണയദിനത്തിൽ  കാണാൻ പറ്റിയ ഗാനം തന്നെയാണ് ഇന്ന്  ഒറ്റിന്റെ ടീമിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.  ഒരേ സമയം തമിഴിലും മലയാളത്തിലും ഈ ചിത്രം ഇറങ്ങുന്നുണ്ട്. മലയാളത്തിൽ ഒറ്റ് എന്ന പേരിലും തമിഴിൽ രെണ്ടഗം എന്ന പേരിലാണ് ഈ ചിത്രം ഇറങ്ങുന്നത്.