ക്രോപ് ടോപ്പും ഷോർട്ട്സിലും തകർപ്പൻ ഡാൻസുമായി പ്രിയ വാര്യർ…! വൈറൽ വീഡിയോ കാണാം..

ഒരു മലയാള സിനിമാഗാനത്തിലൂടെ ഇന്ത്യ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ് നടി പ്രിയ വാര്യർ. ഒമർ ലുലുവിന്റെ സംവിധാനത്തിൽ പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ചെയ്ത ഒരു അടാർ ലവ് എന്ന ചിത്രത്തിലെ  ‘മാണിക്യ മലരായ പൂവി..’ എന്ന ഗാനത്തിന്റെ വീഡിയോ ഇറങ്ങിയതിന് ശേഷമാണ് പ്രിയ വാര്യർ എന്ന താരം മലയാളികൾക്ക് സുപരിചിതയാകുന്നത്. ഈ ഗാനം ഇന്ത്യയിൽ ഒട്ടാകെ ട്രെൻഡിങ്ങ് ആയതോടെ ഈ നടിയും ശ്രദ്ധിക്കപ്പെട്ടു.

മണിക്കൂറുകൾക്കുള്ളിൽ ഒരു മലയാള ഗാനത്തിന് ലഭിച്ചിരുന്ന റെക്കോർഡുകൾ എല്ലാം തന്നെ  ബ്രേക്ക് ചെയ്തു കൊണ്ടായിരുന്നു ഈ പാട്ടിന്റെ കടന്നു വരവ്. ശേഷം ആ ഗാന രംഗത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രിയ വാര്യർ എന്ന താരത്തിന്  ‘നാഷണൽ ക്രഷ്’ എന്ന ലേബൽ സോഷ്യൽ മീഡിയയിൽ വീഴുകയും ചെയ്തു. ഈ ഒരൊറ്റ ഗാനം കൊണ്ട് താരത്തിന്റെ കരിയർ മാറി മറഞ്ഞു എത്തു തന്നെ പറയാം.  റെക്കോർഡ് വേഗത്തിൽ ഇൻസ്റ്റാഗ്രാമിൽ താരത്തിന് ഫോളോവേഴ്സ് കൂടികൊണ്ടിരുന്നു. ഇന്ന് പ്രിയ വാര്യർക്ക് എഴുപത് ലക്ഷത്തിൽ അധികം ഫോളോവേഴ്സാണ്  ഉള്ളത്.


പക്ഷേ ഗാനത്തിന് ലഭിച്ച വിജയം സിനിമയ്ക്ക് ഉണ്ടായില്ല. സിനിമ പ്രദർശനത്തിനെത്തിയപ്പോൾ താരത്തിന് വലിയ രീതിയിൽ വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ചെയ്തു.  പക്ഷേ ആ ഗാന രംഗത്തിൽ ശ്രദ്ധൂനദിയ പ്രിയയ്ക്ക് പിന്നീട് കൂടുതൽ അവസരങ്ങൾ ലഭിച്ചു. മലയാളത്തിൽ താരത്തിന് അവസരങ്ങൾ ലഭിച്ചില്ലെങ്കിലും ബോളിവുഡിൽ നിന്ന് ഒട്ടേറെ ഓഫറുകളാണ് താരത്തെ തേടിയെത്തിയത്. പ്രിയയുടെതായി റിലീസിനൊരുങ്ങിയിരിക്കുന്ന പുത്തൻ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ് .


തെലുങ്കിലും കന്നഡയിലും പ്രിയ വാര്യർ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ ആരാധകർ ഉള്ളതുകൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോസും വീഡിയോസും സോഷ്യൽ മീഡിയയിൽ വളരെ വേഗം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു ഡാൻസ് വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ‘കച്ച ബദാം’ എന്ന സോങ്ങിനാണ് പ്രിയ ചുവടു വച്ചിരിക്കുന്നത്. ക്രോപ് ടോപും ഷോർട്സും ധരിച്ചാണ്  പ്രിയ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.