വ്യത്യസ്തവും ഗംഭീരവുമായ ലുക്കിൽ നിവിൻ പോളിയും ആസിഫ് അലിയും ; പ്രേക്ഷകരെ അതിശയിപ്പിച്ച് “മഹാവീര്യർ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ ….

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആയ എബ്രിഡ് ഷൈൻ ഒരുക്കിയ 1983, ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ എന്നിവക്ക് ശേഷം അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “മഹാവീര്യർ “. മലയാളത്തിന്റെ യുവ താരങ്ങളിൽ രേദ്ധേയരായ നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹമൊരുക്കുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും ഇതുവരെയും പുറത്തു വിട്ടിരുന്നില്ല. ചിത്രത്തെക്കുറിച്ച് ഒരു വിശദാംശവും അറിയാത്ത പ്രേക്ഷകർക്ക് മുന്നിലേക്ക് ഇതിന്റെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദർശിപ്പിച്ചിരിക്കുകയാണ് . നിവിൻ പോളിയുടെയും ആസിഫ് അലിയുടെയും  വ്യത്യസ്തവും ഗംഭീരവുമായ ഒപ്പം പ്രേക്ഷകരിൽ അതിശയമുളവാക്കുന്ന ഒരു ലുക്കാണ് ഇപ്പോൾ  പുറത്തുവിട്ട പോസ്റ്ററിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.

സംവിധായകൻ എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രം പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്.ഈ ചിത്രം ഒരു കോർട്ട് റൂം ഡ്രാമ ആണ്  എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതുപോലെ തന്നെ ഈ ചിത്രത്തിൽ ഫാന്റസി ഘടകങ്ങളും ഉണ്ടെന്ന അനൗദ്യോഗികമായ വാർത്തകളും പരന്നിരുന്നു.

ഇരു നായകന്മാർക്കൊപ്പം ഈ ചിത്രത്തിലെ നായിയായി എത്തുന്നത് പ്രശസ്ത കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് . ഇവരെ കൂടാതെ ചിത്രത്തിൽ ലാൽ, സിദ്ദിഖ്, ലാലു അലക്സ്, മേജർ രവി, മല്ലിക സുകുമാരൻ,സുധീർ കരമന, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, പദ്മരാജൻ എന്നിവരും വേഷമിടിന്നു .   ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളിയും ഒന്നിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചന്ദ്രമോഹൻ സെൽവരാജ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിട്ടുള്ളത് ഇഷാൻ ചാബ്ര ആണ്. മനോജ് ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.