” ആ കേസ് ഞാൻ തീർപ്പാക്കിതാണല്ലാ ഭായ് ” ആരാധകരെ കോരിത്തരിപ്പിച്ച് ‘ഭീഷ്മ പർവ്വം’ ടീസർ ….

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുത്തൻ മിത്രമാണ് ‘ഭീഷ്മ പർവ്വം’. മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി. അവർക്ക് മുന്നിലേക്ക് ഇതാ ചിത്രത്തിന്റെ ഒരു കിടിലൻ ടീസറുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ . ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ടീസറിൽ നിന്നും ഈ ചിത്രം തിയേറ്ററുകൾ ഇളക്കി മറിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം അത്രയും കിടിലൻ ഒരു ഐറ്റം തന്നെയായിരിക്കും .


ഈ ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ടീസർ പുറത്തിറങ്ങി മിനിട്ടുകൾക്ക് ഉള്ളിൽ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഈ വീഡിയോ സ്വന്തമാക്കിയത്. ടീസറിൽ ഉള്ള സുഷിൻ ശ്യാമിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് എടുത്ത് പറയേണ്ട ഒന്നു തന്നെയാണ്. ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് തന്നെയാണ് തിയേറ്ററുകളിൽ ഈ ചിത്രം കാണാൻ ഏറ്റവും പ്രേരിപ്പിക്കുന്നതും .


ടീസറിൽ പോലും മമ്മൂട്ടിയുടെ മൈക്കിൾ എന്ന കഥാപാത്രത്തെ വലിയ ഹൈപ്പുള്ള ഡയലോഗ് കൊണ്ടാണ് വിശേഷിപിക്കുന്നത് തന്നെ. “നീയൊന്നും കാണാത്ത, നിനക്കൊന്നും അറിയാൻ പാടില്ലാത്ത ഒരു മൈക്കിളിനെ ഞാൻ കണ്ടിട്ടുണ്ടെന്ന്..” ഈ ഡയലോഗോടെയാണ് ടീസറിൽ മമ്മൂട്ടിയെ കാണിക്കുന്നത് തന്നെ . പിന്നീട് സ്ളോ മോഷനിൽ മെഗാസ്റ്റാറിന്റെ ഇൻട്രോ . ശേഷം ഒരു ഡയലോഗ് കൂടി …..
” ആ മൈക്കിളിനെ കണ്ടിരുന്നെങ്കിൽ നീയൊന്നും വാ തുറക്കില്ലായിരുന്നു..” ഇത് പറഞ്ഞു തീരുന്നതോടെ ഫൈറ്റ് സീനും കാണിക്കുന്നുണ്ട്. മമ്മൂട്ടിയുടെ മാസ്സ് ഡയലോഗ് ടീസർ ഉൾക്കൊള്ളിച്ചിരിക്കുന്നത് ടൈറ്റിൽ കാണിച്ച ശേഷമാണ് . ബിഗ് ബി കണ്ട് ആർപ്പുവിളിച്ച മമ്മൂട്ടി ആരാധകർക്ക് മുന്നിലേക്ക് അതിനെ വെല്ലുന്ന ഒന്നുമായി എത്തുകയാണ് ഭീഷ്മ പർവത്തിലൂടെ അമൽ നീരദ്.