മിന്നിമറയുന്ന ഭാവ പ്രകടനങ്ങളുമായി നടി നിമിഷ സജയൻ..! വീഡിയോ പങ്കുവച്ച് താരം..

സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസിൽ എന്നിവർ തകർത്തഭിനയിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് നടി നിമിഷ സജയൻ. അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ തന്നെ വളരെ ഗംഭീര പ്രകടനമാണ് നിമിഷ കാഴ്ചവച്ചത് .സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് വളരെ പെട്ടെന്ന് തന്നെ നിമിഷ എന്ന താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.  മിക്കപ്പോഴും വളരെ സീരിയസ് ആയ റോളുകളാണ് നിമിഷയെ തേടി എത്തിയിട്ടുള്ളത്. എല്ലാ ചിത്രങ്ങളിലും എടുത്തു പറയേണ്ട അഭിനയം തന്നെയാണ് താരം കാഴ്ചവച്ചിട്ടുള്ളത് . മിന്നും പ്രകടനം .

ഈ അഭിനയ മികവ് കൊണ്ട് തന്നെയാണ് മികച്ച നടിക്കുള്ള  കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിമിഷയെ തേടി എത്തിയത്.  ചോല എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നിമിഷയ്ക്ക് ഈ അവാർഡ് ലഭിച്ചിട്ടുള്ളത് . താരത്തിന്റെ കഴിവിന്  ഇനിയും ഇത്തരത്തിലുള്ള ഒട്ടേറെ അവാർഡുകൾ  നിമിഷയ്ക്ക് ലഭിക്കും എന്നു തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. താരത്തിന്റെ ഓരോ ചിത്രങ്ങൾ പുറത്തിറങ്ങും തോറും  താരത്തിന്റെ ആരാധകരുടെ എണ്ണവും കൂടിവരികയാണ്. 


ഒരു കുപ്രസിദ്ധ പയ്യൻ, സ്റ്റാൻഡ് അപ്പ്, ഈട,  വൺ, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, നായാട്ട്, മാലിക് തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ  നിമിഷ തന്റെ മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇനി നിമിഷ അഭിനയിക്കാൻ ഒരുങ്ങുന്നത് നിവിൻ പോളി നായകനായി എത്തുന്ന തുറമുഖം എന്ന ചിത്രത്തിലാണ്. തന്റെ രാഷ്ട്രീയ നിലപാടുകൾ  തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന ഒരാളാണ് നിമിഷ. നിമിഷ ഈയിടെ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. സിനിമയിൽ ഒരേ ടൈപ്പ് കഥാപാത്രങ്ങളാണ് താരം ചെയ്യുന്നതെന്ന് പറഞ്ഞായിരുന്നു ട്രോളുകൾ.

ഇടയ്ക്കെല്ലാം പുത്തൻ ഫോട്ടോ ഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ  പ്രത്യക്ഷപ്പെടാറുണ്ട് നിമിഷ . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്  താരത്തിന്റെ പുത്തൻ പോസ്റ്റുകളാണ് . ആരാധകർക്ക് മുന്നിലേക്ക് കടൽ തീരത്ത് നിന്നും ഒരു കിടിലം ഫോട്ടോഷൂട്ടുമായി  എത്തിയിരിക്കുകയാണ് താരം. ഈ വീഡിയോയിൽ 12 സെക്കന്റുകളിൽ മിന്നിമറയുന്ന താരത്തിന്റെ ഭാവങ്ങളും കാണാനാകും.