ബ്രൈഡൽ ഡ്രസ്സിൽ സുന്ദരിയായി വൈഗ റോസ്..! ചിത്രങ്ങൾ പങ്കുവച്ച് താരം…

എല്ലാ താരങ്ങളും ബിഗ് സ്ക്രീൻ പ്രകടനം കൊണ്ട് മാത്രം പ്രേക്ഷക മനസ്സിൽ ഇടം നേടുന്നവരല്ല . ടെലിവിഷൻ പരിപാടികളിലൂടെയും പരമ്പരകളിലൂടെയും അവിസ്മരണീയ പ്രകടനം കാഴ്ചവച്ച് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചുപറ്റുന്ന ഒട്ടേറെ താരങ്ങളും ഉണ്ട്. സിനിമകളിൽ സജീവമായി തുടരാൻ സാധിച്ചില്ലെങ്കിലും ചിലർ ചാനൽ ഷോകളിലൂടെ ശക്തമായ തിരിച്ചു വരവ് നടത്താറുണ്ട്.


തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരാളാണ് നടി വൈഗ റോസ്. തമിഴ് നാട്ടിലാണ് വൈഗ താമസിക്കുന്നത് എങ്കിലും ആളൊരു മലയാളി ആണ്. വൈഗ അരങ്ങേറ്റം കുറിക്കുന്നത് അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിലൂടെയാണ് . ആ ചിത്രത്തിൽ ചെറിയ ഒരു റോളിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ശേഷം നിരവധി മലയാളം, തമിഴ് ചിത്രങ്ങളിൽ വൈഗ വേഷമിട്ടു.
ഓർഡിനറി, ഒരു നേരിന്റെ നൊമ്പരം, കളിയച്ഛൻ, ലെച്ചുമി തുടങ്ങിയ ചിത്രങ്ങളിൽ വൈഗ അഭിനയിച്ചിട്ടുണ്ട്.

മിനിസ്ക്രീനിലേക്ക് വൈഗാ എന്ന താരം എത്തുന്നത്, ഡയർ ദി ഫീയർ എന്ന ഷോയിലൂടെയാണ്. കളർസ് കോമഡി നൈറ്റ് എന്ന തമിഴ് ഷോയുടെ അവതാരക കൂടിയാണ് വൈഗ. വൈഗ പങ്കെടുക്കാറുള്ള മലയാളത്തിലെ ഷോയാണ് ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന സെലിബ്രിറ്റി ഗെയിം ഷോ.
കൂടാതെ ഫോട്ടോഷൂട്ടുകൾ ചെയ്തും വൈഗാ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ വൈഗയുടെ ഏറ്റവും പുതിയ ബ്രൈഡൽ ഫോട്ടോഷൂട്ടാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടുന്നത്. ഈ ഫോട്ടോഷൂട്ടിൽ ഗ്ലാമറസ് ലുക്കിലാണ് വൈഗ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് .

ട്വിൻ ബ്രദർ ഫാഷൻസിന് വേണ്ടി താരത്തിന്റെ ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ശ്രീലേഷ് ശ്രീധറാണ്. കോസ്റ്റ്യൂo ചെയ്തിരിക്കുന്നത് അഭിൽ ദേവാണ്. വൈഗ ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത് മലബാർ ബ്രൈഡൽ ഫാഷൻ വീക്ക് 2021 വേണ്ടിയാണ്.